ഇത് നാണക്കേട് :MNM നെ കുറിച്ച് എംബപ്പേ പറയുന്നു!
ഇന്നലെ ലീഗ് വണ്ണിൽ നടന്ന മത്സരത്തിൽ തകർപ്പൻ വിജയം സ്വന്തമാക്കാൻ പിഎസ്ജിക്ക് സാധിച്ചിരുന്നു. ഒന്നിനെതിരെ 6 ഗോളുകൾക്കാണ് പിഎസ്ജി ക്ലർമോന്റ് ഫൂട്ടിനെ പരാജയപ്പെടുത്തിയത്.സൂപ്പർ താരങ്ങളായ നെയ്മറും എംബപ്പേയും ഹാട്രിക്ക് കരസ്ഥമാക്കിയപ്പോൾ ലയണൽ മെസ്സി ഹാട്രിക്ക് അസിസ്റ്റും സ്വന്തമാക്കി. നിലവിൽ MNM ത്രയം മിന്നും ഫോമിലാണ് കളിച്ചു കൊണ്ടിരിക്കുന്നത്.അവസാനത്തെ രണ്ട് മത്സരങ്ങളിൽ നിന്ന് 11 ഗോളുകളും 8 അസിസ്റ്റുകളുമാണ് MNM ത്രയം കരസ്ഥമാക്കിയിട്ടുള്ളത്.
പക്ഷെ ഈ ത്രയം ക്ലിക്കാവാൻ വൈകിപ്പോയി എന്നുള്ള കാര്യം സൂപ്പർ താരമായ കിലിയൻ എംബപ്പേ തുറന്നു സമ്മതിച്ചിട്ടുണ്ട്.മൂന്ന് പേരും ചേർന്ന് കൊണ്ട് ഫോമിലേക്കെത്താൻ വൈകിയത് ലജ്ജകരമായ ഒരു കാര്യമാണ് എന്നാണ് എംബപ്പേ പറഞ്ഞിട്ടുള്ളത്.മത്സരശേഷം കനാൽ പ്ലസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.എംബപ്പേയുടെ വാക്കുകൾ ഇങ്ങനെയാണ്.
Kylian Mbappé on clicking with Neymar and Lionel Messi on the pitch:
— Get French Football News (@GFFN) April 9, 2022
"It's a shame it's only happening now, but then there were a fair amount of circumstances and events that meant we were delayed."https://t.co/XEzt6f8Tdt
” ഞങ്ങൾ ഹാപ്പിയാണ്.ഞങ്ങൾ എല്ലാവരും ഈ മത്സരം ആസ്വദിച്ചു.പിഎസ്ജിയുടെ ചരിത്രത്തിലെ പത്താം ലീഗ് വൺ കിരീടത്തിലേക്കാണ് ഞങ്ങളിപ്പോൾ പോയിക്കൊണ്ടിരിക്കുന്നത്. ഞങ്ങൾ വളരെയധികം സംതൃപ്തരാണ്.ഇപ്പോഴാണ് ഞങ്ങൾ മൂന്ന് പേരും ക്ലിക്കാവുന്നത് എന്നുള്ളത് ലജ്ജാകരമായ ഒരു കാര്യമാണ്.പക്ഷെ ഞങ്ങൾ ഇങ്ങനെ വൈകാൻ കാരണം പലവിധ സാഹചര്യങ്ങളുമുണ്ടായിരുന്നു.പക്ഷെ ഞങ്ങൾ മൂന്ന് പേരും ക്വാളിറ്റി താരങ്ങളാണ്.ടീമിനെ കഴിയാവുന്ന വിധം സഹായിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്. അതാണ് ഇന്ന് സംഭവിച്ചുകൊണ്ടിരിക്കുന്നത്.ഈ സീസണിൽ നേരത്തെ തന്നെ ക്ലിക്കാവാൻ കഴിയാത്തതിൽ ഖേദമുണ്ട്. പക്ഷേ ജീവിതം അങ്ങനെയാണ്.ചില സമയങ്ങളിൽ വിജയിക്കും, ചില സമയങ്ങളിൽ പരാജയപ്പെടും. പക്ഷേ നമ്മൾ മുന്നോട്ടു പോകേണ്ടതുണ്ട്. അതെല്ലാം കഴിഞ്ഞ കാര്യങ്ങളാണ്. അക്കാര്യത്തിൽ ഞങ്ങൾക്ക് വേദനയുമുണ്ട്. പക്ഷേ ഞങ്ങൾ പോസിറ്റീവായിരിക്കണം. ഞങ്ങൾ ഒരു വലിയ ക്ലബ്ബാണ് എന്നുള്ളത് തെളിയിച്ചു കൊണ്ടേയിരിക്കണം.അതിന് കിരീടങ്ങൾ നേടുകയാണ് വേണ്ടത് ” ഇതാണ് എംബപ്പേ പറഞ്ഞിട്ടുള്ളത്.
ഈ സീസണിൽ യുവേഫ ചാമ്പ്യൻസ് ലീഗിൽ നിന്നും ഫ്രഞ്ച് കപ്പിൽ നിന്നും നേരത്തെ തന്നെ പിഎസ്ജി പുറത്തായിരുന്നു.പക്ഷെ ലീഗ് വൺ കിരീടം ഏറെക്കുറെ പിഎസ്ജി ഉറപ്പിച്ചിട്ടുണ്ട്.