ഇതൊരു സൗഹൃദ മത്സരമായിരിക്കില്ല : എതിരാളികൾക്ക് മുന്നറിയിപ്പുമായി പിഎസ്ജി പരിശീലകൻ
ഇന്ന് നടക്കുന്ന സൗഹൃദ മത്സരത്തിൽ ഫ്രഞ്ച് വമ്പൻമാരായ പിഎസ്ജിയുടെ എതിരാളികൾ റിയാദ് ഓൾ സ്റ്റാറാണ്. ഇന്ന് രാത്രി ഇന്ത്യൻ സമയം 10:30ന് റിയാദിൽ വെച്ച് തന്നെയാണ് ഈ മത്സരം നടക്കുക. സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയാണ് ഈ ഓൾ സ്റ്റാർ ഇലവനെ നയിക്കുക.മറുഭാഗത്ത് ലയണൽ മെസ്സിയും അണിനിരക്കുന്നുണ്ട്.
ഏതായാലും ഈ മത്സരത്തിന് മുന്നേ പിഎസ്ജിയുടെ പരിശീലകനായ ക്രിസ്റ്റോഫ് ഗാൾട്ടിയർ ചില കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്. അതായത് ഈ മത്സരം കേവലം ഒരു സൗഹൃദ മത്സരം ആയിരിക്കില്ല എന്ന മുന്നറിയിപ്പാണ് ഗാൾട്ടിയർ നൽകിയിട്ടുള്ളത്. ഇതൊരു മികച്ച മത്സരമായിരിക്കുമെന്നും ഗാൾട്ടിയർ കൂട്ടിച്ചേർത്തു.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
L E ⚫️#PSGQatarTour2023 I @ooredoo pic.twitter.com/B2hCacQrt7
— Paris Saint-Germain (@PSG_English) January 18, 2023
” ഇതൊരു ഫ്രണ്ട്ലി മത്സരം പോലെ തോന്നുന്നില്ല, ഇതൊരു സൗഹൃദ മത്സരമായിരിക്കില്ല. ഒരുപാട് മികച്ച താരങ്ങൾ ഈ മത്സരത്തിൽ അണിനിരക്കുന്നുണ്ട്.അതുകൊണ്ടുതന്നെ ഒരു മികച്ച മത്സരം നമുക്ക് കാണാൻ കഴിയും. ഞങ്ങൾ ഒരു ചാരിറ്റി മത്സരമല്ല കളിക്കുന്നത്.ഇത്തരം മത്സരങ്ങൾ ഇന്റർ നാഷണൽ ഫുട്ബോളിനെ ഗുണം ചെയ്യുന്ന ഒന്നാണ്. ഫുട്ബോളിനെ വളരെയധികം പ്രൊമോട്ട് ചെയ്യാൻ ഇതൊക്കെ സഹായിക്കുന്നു. ഒരുപാട് ആരാധകർ ഇത് കാണാൻ ഉണ്ടാവുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. മാത്രമല്ല മെസ്സിയും ക്രിസ്റ്റ്യാനോയും ഇതിന്റെ ഭാഗമാവുന്നതിൽ ഞാൻ ഹാപ്പിയാണ് ‘ ഗാൾട്ടിയർ പറഞ്ഞു.
കഴിഞ്ഞ മത്സരത്തിൽ ലീഗ് വന്നിലൊരു അപ്രതീക്ഷിത തോൽവി പിഎസ്ജിക്ക് ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. അതേസമയം സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദിയിലെ തന്റെ അരങ്ങേറ്റമാണ് ഇന്ന് നടത്തുക. അർജന്റൈൻ പരിശീലകനായ മാഴ്സലോ ഗല്ലാർഡോയാണ് ഈ മത്സരത്തിൽ ഓൾ സ്റ്റാർ ഇലവനെ പരിശീലിപ്പിക്കുക.