ഇതിപ്പോ അമ്മയെയാണോ അച്ഛനെയാണോ ഇഷ്ടം എന്ന് ചോദിക്കുന്ന പോലെയായല്ലോ? GOAT തിരഞ്ഞെടുപ്പിൽ മെസ്സി-റൊണാൾഡോ എന്നിവരെ കുറിച്ച് എംബപ്പേ പറയുന്നു!

കഴിഞ്ഞ പത്ത് പതിനഞ്ച് വർഷത്തോളമായി ഫുട്ബോൾ ലോകം അടക്കി ഭരിക്കുന്നത് സൂപ്പർതാരങ്ങളായ ലയണൽ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും ചേർന്നു കൊണ്ടാണ്.ഓരോ ബാലൺ ഡി’ഓർ പോരാട്ടത്തിലും അവസാനമായി മുഖാമുഖം വരിക മെസ്സിയും റൊണാൾഡോയുമായിരിക്കും.മെസ്സി ഏഴ് ബാലൺ ഡി’ഓറുകൾ നേടിയപ്പോൾ റൊണാൾഡോ അഞ്ച് ബാലൺ ഡി’ഓറുകൾ കരസ്ഥമാക്കിയിട്ടുണ്ട്.

ഏതായാലും സൂപ്പർ താരം കിലിയൻ എംബപ്പേയോട് ഈ രണ്ടു താരങ്ങളിലെ ഏറ്റവും മികച്ച താരത്തെ തിരഞ്ഞെടുക്കാൻ ഒരു അഭിമുഖത്തിൽ ആവശ്യപ്പെട്ടിരുന്നു.എന്നാൽ താരം അതിന് തയ്യാറായില്ല. മറിച്ച് അമ്മയെയാണോ അച്ഛനെയാണോ ഇഷ്ടം എന്ന് ചോദിക്കുന്ന പോലെയാണ് ഇരുവരെയും താരതമ്യം ചെയ്യുന്നത് എന്നാണ് എംബപ്പേ മറുപടി പറഞ്ഞത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

“മെസ്സിയാണോ റൊണാൾഡോയാണോ ബാലൺ ഡി’ഓർ നേടുക എന്നുള്ളത് ഓരോ വർഷവും ഞാൻ ആശ്ചര്യം കൊള്ളാറുണ്ട്. പക്ഷേ ഇവരിൽ നിന്ന് ഒരാളെ തിരഞ്ഞെടുക്കാൻ എനിക്ക് കഴിയില്ല. കാരണം അത് അച്ഛൻ-അമ്മ എന്നിവരിൽ നിന്നും ഒരാളെ തിരഞ്ഞെടുക്കാൻ പറയുന്ന പോലെയാണ്. നിങ്ങൾക്ക് ഒരിക്കലും അതിനു സാധിക്കില്ല. എനിക്ക് ഓർമ്മ വെച്ച കാലം തൊട്ട് ഈ രണ്ടുപേരും ബാലൺ ഡി’ഓറിന് വേണ്ടി പോരാടുന്നവരാണ്. അവർ തമ്മിലുള്ള പോരാട്ടത്തിൽ എല്ലാവരും തകർന്നടിഞ്ഞിട്ടുണ്ട്. പുരസ്കാരം നൽകുന്ന സമയത്ത് വിജയിക്കാൻ കഴിയാത്ത താരത്തിന്റെ മുഖം ഞാൻ ശ്രദ്ധിക്കാറുണ്ട്.അവരുടെ മുഖത്ത് ഒന്നും വിജയിക്കാൻ കഴിയാത്തതിനുള്ള ദേഷ്യമാണ് ഞാൻ വായിച്ചെടുക്കാൻ ശ്രമിക്കാറുള്ളത് ” ഇതാണ് എംബപ്പേ പറഞ്ഞിട്ടുള്ളത്.

നിലവിൽ ലയണൽ മെസ്സിയുടെ സഹതാരമാണ് എംബപ്പേ. അതേസമയം കുട്ടിക്കാലം മുതലേ റൊണാൾഡോയെ ഇഷ്ടപ്പെടുന്ന താരം കൂടിയാണ് എംബപ്പേ.

Leave a Reply

Your email address will not be published. Required fields are marked *