ഇതായിരുന്നു എന്റെ സ്വപ്നം, മെസ്സിയെ കുറിച്ച് ഡി മരിയ പറയുന്നു!

ഈ ട്രാൻസ്ഫർ ജാലകത്തിൽ ഫ്രീ ഏജന്റായി കൊണ്ട് പിഎസ്ജിയിലെത്തിയ സൂപ്പർ താരം ലയണൽ മെസ്സി ക്ലബ്ബിനോടൊപ്പമുള്ള തന്റെ ആദ്യപരിശീലനം പൂർത്തിയാക്കിയിരുന്നു. ആദ്യം ജിമ്മിൽ വർക്ക്‌ ചെയ്ത ശേഷമാണ് മെസ്സി കളത്തിലേക്കിറങ്ങിയത്. സഹതാരങ്ങളായ നെയ്മർ ജൂനിയർ, കിലിയൻ എംബപ്പേ, സെർജിയോ റാമോസ് എന്നിവരെയൊക്കെ കണ്ടു മുട്ടാനും മെസ്സിക്ക് സാധിച്ചിരുന്നു. പിഎസ്ജി തന്നെയാണ് ഇതിന്റെ ദൃശ്യങ്ങൾ പുറത്ത് വിട്ടത്. അതേസമയം അർജന്റീന ടീമിലെ സഹതാരങ്ങളായ മെസ്സിയും ഡി മരിയയും ഇപ്പോൾ ക്ലബ് തലത്തിലും ഒന്നിച്ചിരിക്കുകയാണ്.മെസ്സി പിഎസ്ജിയിൽ എത്തിയതിൽ താരം അതിയായ സന്തോഷം പ്രകടിപ്പിച്ചിട്ടുണ്ട്. താൻ സ്വപ്നം കണ്ടതെല്ലാം ഒരൊറ്റ മാസം കൊണ്ട് സാധ്യമായി എന്നാണ് ഡി മരിയ പറഞ്ഞിട്ടുള്ളത്.താരത്തിന്റെ വാക്കുകൾ ഇഎസ്പിഎൻ റിപ്പോർട്ട്‌ ചെയ്തിരിക്കുന്നത് ഇങ്ങനെയാണ്.

” ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷത്തിലൂടെയാണ് ഞാൻ കടന്ന് പോവുന്നത്.ഞാൻ സ്വപ്നം കണ്ടതെല്ലാം ഒരൊറ്റ മാസം കൊണ്ട് സാധ്യമായിരിക്കുന്നു.കോപ്പ അമേരിക്ക ജേതാക്കളാവലും ക്ലബ്ബിലും മെസ്സിക്കൊപ്പം ഒരേ ടീമിൽ കളിക്കലുമായിരുന്നു എന്റെ സ്വപ്നങ്ങൾ.അതിപ്പോൾ സാധ്യമായിരിക്കുന്നു. എനിക്കെപ്പോഴും ആവിശ്യമുള്ളത് ഈ രണ്ട് കാര്യങ്ങളായിരുന്നു ” ഡി മരിയ പറഞ്ഞു. ബ്രസീലിനെ തോൽപ്പിച്ച് അർജന്റീന കിരീടം ചൂടിയപ്പോൾ അവിടെ വിജയഗോൾ നേടിയത് എയ്ഞ്ചൽ ഡി മരിയയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *