ഇകാർഡിയുടെ ഭാവി തീരുമാനമായി!
പിഎസ്ജിയുടെ അർജന്റൈൻ സ്ട്രൈക്കറായ മൗറോ ഇക്കാർഡിയെ ചുറ്റിപ്പറ്റി ചില ട്രാൻസ്ഫർ റൂമറുകൾ ഈയിടെ പുറത്ത് വന്നിരുന്നു. ഇകാർഡി പിഎസ്ജി വിട്ട് മറ്റേതെങ്കിലും ക്ലബ്ബിലേക്ക് ചേക്കേറുമെന്നായിരുന്നു റൂമറുകൾ. യുവന്റസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ ഉൾപ്പെടുത്തിയുള്ള സ്വേപ് ഡീലിന്റെ ഭാഗമായേക്കും എന്ന് വരെയുള്ള അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു. എന്നാൽ തന്റെ ഭാവിയുടെ കാര്യത്തിലുള്ള തീരുമാനം ഇകാർഡി തന്നെ നേരിട്ട് അറിയിച്ചിരിക്കുകയാണിപ്പോൾ.
പിഎസ്ജിയിൽ തന്നെ തുടരുമെന്നാണ് ഇകാർഡി അറിയിച്ചിട്ടുള്ളത്. തന്റെ ഇൻസ്റ്റാഗ്രാമിലൂടെയാണ് ഇകാർഡി ഇക്കാര്യം സ്ഥിരീകരിച്ചത്. ” ഈ സീസണിലും അടുത്ത സീസണിലും അതിന്റെ അടുത്ത സീസണിലും ഇവിടെയുണ്ടാകും.അതിൽ ഒരു സംശയവുമില്ല.കമോൺ പിഎസ്ജി ” ഇതാണ് ഇകാർഡി കുറിച്ചത്.
"This season, the next and the next!!!" 🇫🇷
— Goal (@goal) July 31, 2021
Icardi says he's staying at PSG after rumours of a swap deal for Ronaldo 👀 pic.twitter.com/0g4Uy1mTBV
2019-ൽ ലോൺ അടിസ്ഥാനത്തിലാണ് ഇകാർഡി പിഎസ്ജിയിൽ എത്തിയത്.തുടർന്ന് ആ സീസണിൽ 34 മത്സരങ്ങളിൽ നിന്ന് 20 ഗോളുകൾ നേടാൻ താരത്തിന് സാധിച്ചിരുന്നു. ഇതോടെ പിഎസ്ജി താരത്തെ സ്ഥിരപ്പെടുത്തുകയായിരുന്നു.60 മില്യൺ യൂറോയാണ് താരത്തിന് വേണ്ടി പിഎസ്ജി ചിലവഴിച്ചത്.എന്നാൽ കഴിഞ്ഞ സീസണിൽ വേണ്ടത്ര തിളങ്ങാൻ താരത്തിന് സാധിച്ചിരുന്നില്ല.28 മത്സരങ്ങളിൽ നിന്ന് 13 ഗോളുകളാണ് നേടിയത്. തുടർന്നാണ് പിഎസ്ജി താരത്തെ കൈവിട്ടേക്കുമെന്നുള്ള റൂമറുകൾ സജീവമായത്.