ഇകാർഡിയും എംബാപ്പെയും തിളങ്ങി, പിഎസ്ജിയുടെ പ്ലയെർ റേറ്റിംഗ് അറിയാം !
ലീഗ് വണ്ണിൽ ഇന്നലെ നടന്ന അഞ്ചാം റൗണ്ട് പോരാട്ടത്തിൽ പിഎസ്ജിക്ക് വിജയം. എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് പിഎസ്ജി റെയിംസിനെ തകർത്തു വിട്ടത്. ഇരട്ടഗോളുകൾ നേടിയ സൂപ്പർ സ്‌ട്രൈക്കർ ഇകാർഡിയാണ് പിഎസ്ജിയുടെ വിജയശില്പി. രണ്ടു ഗോളുകൾക്കും വഴിയൊരുക്കിയത് കിലിയൻ എംബാപ്പെയായിരുന്നു. സൂപ്പർ താരം നെയ്മർ ജൂനിയർ, എയ്ഞ്ചൽ ഡിമരിയ എന്നിവർ എല്ലാം തന്നെ ഇന്നലെ കളത്തിലിറങ്ങിയിരുന്നു. മത്സരത്തിന്റെ ഒമ്പതാം മിനിറ്റിലും 62-ആം മിനിട്ടിലുമാണ് ഇകാർഡി ലക്ഷ്യം കണ്ടത്. ലീഗ് വണ്ണിലെ തുടർച്ചയായ മൂന്നാം ജയമാണ് പിഎസ്ജി ഇപ്പോൾ കരസ്ഥമാക്കുന്നത്. ആദ്യ രണ്ട് മത്സരങ്ങളിലും പിഎസ്ജി തോൽവി അറിഞ്ഞിരുന്നു. ജയത്തോടെ പോയിന്റ് ടേബിളിൽ ഏഴാം സ്ഥാനത്താണ് നിലവിൽ പിഎസ്ജിയുള്ളത്. അഞ്ച് മത്സരങ്ങളിൽ നിന്ന് നാല് വിജയവും ഒരു സമനിലയുമായി 13 പോയിന്റുള്ള റെന്നസാണ് ഒന്നാമതുള്ളത്. ഇന്നലത്തെ മത്സരത്തിലെ പ്ലയെർ റേറ്റിംഗ് താഴെ നൽകുന്നു.
⌛️It's over in Reims! (0-2)
— Paris Saint-Germain (@PSG_English) September 27, 2020
⚽️⚽️ A double from @MauroIcardi
👟👟 And two assists from @KMbappe #SDRPSG pic.twitter.com/POAx3cDJE6
പിഎസ്ജി : 6.65
ഇകാർഡി : 7.5
ഡിമരിയ : 6.4
ഡ്രാക്സ്ലർ : 6.2
നെയ്മർ : 6.9
എംബാപ്പെ : 7.1
പരേഡസ് : 6.5
ഫ്ലോറെൻസി : 6.5
മാർക്കിഞ്ഞോസ് : 6.7
കിപ്പമ്പേ : 6.6
ബക്കർ : 6.3
നവാസ് : 6.4
⚽️🙌#SDRPSG
— Paris Saint-Germain (@PSG_English) September 27, 2020
pic.twitter.com/KcTwnAnxEc