ആ സൂപ്പർ താരത്തെ പിഎസ്ജി നഷ്ടപ്പെടുത്തിയാൽ അത്‌ വമ്പൻ ദുരന്തത്തിൽ കലാശിക്കും : മുന്നറിയിപ്പുമായി മുൻ ഫ്രഞ്ച് താരം!

നിലവിൽ മിന്നുന്ന ഫോമിലാണ് സൂപ്പർ താരമായ കിലിയൻ എംബപ്പേ പിഎസ്ജിക്ക് വേണ്ടി കളിച്ചു കൊണ്ടിരിക്കുന്നത്.കഴിഞ്ഞ സെന്റ് എറ്റിനിക്കെതിരെയുള്ള മത്സരത്തിൽ ഇരട്ട ഗോളുകൾ നേടാൻ താരത്തിന് സാധിച്ചിരുന്നു.റയലിനെതിരെ നടന്ന ആദ്യപാദ പ്രീക്വാർട്ടർ പോരാട്ടത്തിൽ പിഎസ്ജിയുടെ വിജയഗോൾ പിറന്നതും എംബപ്പേയുടെ ബൂട്ടിൽ നിന്നായിരുന്നു.

ഇപ്പോഴിതാ എംബപ്പേയെ പുകഴ്ത്തിക്കൊണ്ട് മുൻ ഫ്രഞ്ച് താരമായ ലിസാറാസു ചില കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്.അതായത് എംബപ്പേ ഒരുപാട് പുരോഗതി കൈവരിച്ചു എന്നാണ് ഇദ്ദേഹത്തിന്റെ കണ്ടെത്തൽ.കൂടാതെ എംബപ്പേയെ പിഎസ്ജി നഷ്ടപ്പെടുത്തി കളയുകയാണെങ്കിൽ അത്‌ വമ്പൻ ദുരന്തത്തിൽ കലാശിക്കുമെന്നും ഇദ്ദേഹം മുന്നറിയിപ്പു നൽകിയിട്ടുണ്ട്.ലിസാറാസുവിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” യഥാർത്ഥത്തിൽ ഒരുപാട് പുരോഗതി ഇപ്പോൾ എംബപ്പേ കൈവരിച്ചിട്ടുണ്ട്. പ്രത്യേകിച്ച് ഈ സീസണിൽ. ഇതിനുമുമ്പും അസാധാരണമായ പ്രകടനങ്ങൾ എംബപ്പേയുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുണ്ട്.പക്ഷെ കഴിഞ്ഞ വർഷം വൺ ഓൺ വൺ സാഹചര്യങ്ങളിലും വൺ ഓൺ ടു സാഹചര്യങ്ങളിലും അവൻ അമിതപ്രാധാന്യം നൽകിയിരുന്നു.അവൻ നിസ്വാർത്ഥനുമായിരുന്നില്ല.എന്നാൽ അതൊക്കെ ഇപ്പോൾ മാറിയിട്ടുണ്ട്.എംബപ്പേയുടെ ടെക്നിക്കൽ ക്വാളിറ്റി വളരെയധികം ഉയർന്നതാണ്. സ്ഥിരമായി അഗ്രസീവ് ആവുന്ന ഒരു താരമാണ് അദ്ദേഹം. എപ്പോഴും വിജയിക്കാൻ ആഗ്രഹിക്കുന്ന ഒരു താരമാണ്.പിഎസ്ജിയുടെ പല ബുദ്ധിമുട്ടേറിയ സമയങ്ങളിലും രക്ഷിച്ചത് എംബപ്പേയായിരുന്നു.പിഎസ്ജിക്ക് പൂർണ്ണമായും ഒഴിച്ചുകൂടാനാവാത്ത ഒരു താരമാണ് എംബപ്പേ.അദ്ദേഹത്തെ നഷ്ടമായാൽ അത്‌ പിഎസ്ജിക്ക് ഒരു വമ്പൻ ദുരന്തം തന്നെ വരുത്തിവെക്കും ” ഇതാണ് ലിസാറാസു പറഞ്ഞിട്ടുള്ളത്.

ഈ സീസണിൽ പിഎസ്ജിക്ക് വേണ്ടി ഏറ്റവും കൂടുതൽ ഗോളുകളും അസിസ്റ്റുകളും നേടിയത് എംബപ്പേയാണ്.24 ഗോളുകളും 14 അസിസ്റ്റുകളുമാണ് താരം നേടിയിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *