ആ വെല്ലുവിളി എംബപ്പേയെ പിഎസ്ജിയിൽ തുടരാൻ പ്രേരിപ്പിക്കുമോ?സൂചന നൽകി താരം!
കഴിഞ്ഞ സെന്റ് എറ്റിനിക്കെതിരെയുള്ള മത്സരത്തിൽ പിഎസ്ജിക്ക് വേണ്ടി ഇരട്ട ഗോളുകൾ നേടാൻ സൂപ്പർതാരമായ കിലിയൻ എംബപ്പേക്ക് സാധിച്ചിരുന്നു.ഇതോട് കൂടി പിഎസ്ജിക്ക് വേണ്ടി 156 ഗോളുകൾ പൂർത്തിയാക്കാൻ താരത്തിന് സാധിച്ചിരുന്നു.പിഎസ്ജിയുടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ രണ്ടാമത്തെ താരമെന്ന റെക്കോർഡ് നിലവിൽ കിലിയൻ എംബപ്പേ സ്ലാട്ടൻ ഇബ്രാഹിമോവിച്ചിനോടൊപ്പം പങ്കിടുകയാണ്.ഒരു ഗോൾ കൂടി നേടിയാൽ എംബപ്പേ ഈ റെക്കോർഡ് സ്വന്തം പേരിലാക്കി കുറിക്കും.
അതേസമയം പിഎസ്ജിയുടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരം എഡിൻസൺ കവാനിയാണ്.200 ഗോളുകളാണ് കവാനി പിഎസ്ജിക്ക് വേണ്ടി ആകെ നേടിയിട്ടുള്ളത്.45 ഗോളുകൾ നേടിയാൽ എംബപ്പേക്ക് ഈ റെക്കോർഡും തകർക്കാൻ സാധിക്കും. ഏതായാലും ഈ റെക്കോർഡുകളെ കുറിച്ച് മത്സരശേഷം എംബപ്പേ ചില കാര്യങ്ങൾ പങ്കുവച്ചിരുന്നു.അത് മാർക്ക റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.
— Murshid Ramankulam (@Mohamme71783726) February 28, 2022
” സ്ലാട്ടന്റെ റെക്കോർഡിനൊപ്പമെത്താൻ എനിക്ക് സാധിച്ചിട്ടുണ്ട്. പ്രശ്നങ്ങളൊന്നുമില്ലെങ്കിൽ ഞാൻ ആ റെക്കോർഡ് മറികടക്കും.അപ്പോഴും അവിടെ എഡിൻസൺ കവാനിയുടെ റെക്കോർഡ് ബാക്കിയുണ്ട്.അതിന്റെ കാര്യത്തിൽ എന്താവുമെന്നുള്ളത് നമുക്ക് നോക്കിക്കാണാം.പിഎസ്ജിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഗോൾ വേട്ടക്കാരനാവാൻ കഴിയുമെന്നുള്ള പ്രതീക്ഷ നിങ്ങൾക്ക് അവഗണിക്കാൻ കഴിയില്ല ” ഇതായിരുന്നു എംബപ്പേ പറഞ്ഞിരുന്നത്.
എന്നാൽ ഇത് ചെറിയതോതിൽ ആശങ്ക സൃഷ്ടിച്ചിരിക്കുന്നത് സ്പാനിഷ് വമ്പന്മാരായ റയൽ മാഡ്രിഡിനാണ്.അതായത് ഈ റെക്കോർഡ് സ്വന്തമാക്കാൻ വേണ്ടി എംബപ്പേ പിഎസ്ജിയിൽ തന്നെ തുടരുമോ എന്നുള്ളതാണ് റയലിനെ അലട്ടുന്ന കാര്യം. ഒരുപക്ഷേ താരത്തെ പിഎസ്ജിയിൽ കുറച്ചു വർഷങ്ങൾ കൂടി തുടരാൻ ഇക്കാര്യം പ്രേരിപ്പിച്ചേക്കാം.ഏതായാലും ഈ സമ്മറിൽ തന്നെ ഏത് വിധേനെയും താരത്തെ സ്വന്തമാക്കാനുള്ള ശ്രമങ്ങളിലാണ് റയൽ മാഡ്രിഡുള്ളത്.