ആ ലക്ഷ്യം പൂർത്തീകരിക്കാതെ നെയ്മർ PSG വിടുന്ന പ്രശ്നമില്ല : മുൻ ഏജന്റ് പറയുന്നു!

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സൂപ്പർതാരം നെയ്മർ ജൂനിയറാണ് ട്രാൻസ്ഫർ ലോകത്തെ പ്രധാനപ്പെട്ട ചർച്ചാവിഷയം.നെയ്മറെ പിഎസ്ജി ഒഴിവാക്കിയേക്കുമെന്നുള്ള അഭ്യൂഹങ്ങൾ സജീവമാണ്. അത്തരത്തിലുള്ള ഒരു സൂചന പിഎസ്ജിയുടെ പ്രസിഡന്റ് നൽകുകയും ചെയ്തിരുന്നു.യുവന്റസ്, ന്യൂകാസിൽ യുണൈറ്റഡ് എന്നിവരെയൊക്കെ നെയ്മറുമായി ബന്ധപ്പെടുത്തി കൊണ്ട് വാർത്തകളുണ്ടായിരുന്നു.

ഏതായാലും ഈ വാർത്തകളോട് നെയ്മറുടെ മുൻ ഏജന്റായ വാഗ്നർ റിബയ്റോ തന്റെ പ്രതികരണമറിയിച്ചിട്ടുണ്ട്.അതായത് യുവേഫ ചാമ്പ്യൻസ് ലീഗ് കിരീടം നേടാതെ പിഎസ്ജി വിടാൻ നെയ്മർ ഉദ്ദേശിക്കുന്നില്ല എന്നാണ് റിബയ്റോ പറഞ്ഞിട്ടുള്ളത്. നെയ്മറുമായി അടുത്ത ബന്ധം പുലർത്തുന്ന റിബയ്റോ കഴിഞ്ഞ ദിവസം ഗോളിനോട് സംസാരിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” നെയ്മർക്കൊരു സ്വപ്നമുണ്ട്.പി എസ്ജിയോടൊപ്പം യുവേഫ ചാമ്പ്യൻസ് ലീഗ് കിരീടം നേടുക എന്നുള്ളതാണ് സ്വപ്നം.ഈ അഭ്യൂഹങ്ങൾ ഒക്കെ ഉണ്ടായിട്ടും അവൻ വളരെയധികം മോട്ടിവേറ്റഡാണ്. അദ്ദേഹം ലക്ഷ്യം പൂർത്തീകരിക്കുന്നത് വരെ ഇതൊന്നും അവസാനിക്കുകയില്ല ” ഇതാണ് റിബയ്റോ പറഞ്ഞിട്ടുള്ളത്.

2017-ൽ ലോക റെക്കോർഡ് തുകയ്ക്ക് പിഎസ്ജിയിൽ എത്തിയ നെയ്മർ കഴിഞ്ഞവർഷം 2025 വരെ കരാർ പുതുക്കിയിരുന്നു. മാത്രമല്ല ഈ ജൂലൈ ഒന്നാം തീയതി അദ്ദേഹത്തിന്റെ കരാർ 2027 വരെ ഓട്ടോമാറ്റിക്കായി പുതുക്കപ്പെടുകയും ചെയ്യും.

Leave a Reply

Your email address will not be published. Required fields are marked *