ആ പെനാൽറ്റി ഡൈവ് ചെയ്ത് നേടിയത്,നെയ്മർക്കെതിരെ രൂക്ഷ വിമർശനം,വീഡിയോ കാണാം!

ഇന്നലെ നടന്ന സൗഹൃദമത്സരത്തിൽ തകർപ്പൻ വിജയം നേടാൻ ഫ്രഞ്ച് വമ്പൻമാരായ പിഎസ്ജിക്ക് സാധിച്ചിരുന്നു.രണ്ടിനെതിരെ ആറ് ഗോളുകൾക്കായിരുന്നു പിഎസ്ജി ജാപ്പനീസ് ക്ലബ്ബായ ഗാമ്പ ഒസാക്കയെ പരാജയപ്പെടുത്തിയത്. സൂപ്പർതാരം നെയ്മർ ജൂനിയർ രണ്ട് ഗോളുകളും ഒരു അസിസ്റ്റും നേടിയപ്പോൾ ലയണൽ മെസ്സി ഒരു ഗോളും ഒരു അസിസ്റ്റും കരസ്ഥമാക്കുകയായിരുന്നു.സറാബിയ,നുനോ മെന്റസ്,എംബപ്പേ എന്നിവരാണ് പിഎസ്ജിയുടെ ശേഷിച്ച ഗോളുകൾ നേടിയത്.

ഈ മത്സരത്തിന്റെ 32-ആം മിനിട്ടിലാണ് നെയ്മർ പെനാൽറ്റിലൂടെ ഗോൾ നേടുന്നത്. നെയ്മർ തന്നെയായിരുന്നു ആ പെനാൽറ്റി വിൻ ചെയ്തിരുന്നത്. എന്നാൽ ആ പെനാൽറ്റിയുമായി ബന്ധപ്പെട്ട വിവാദങ്ങൾ ഇപ്പോൾ കനക്കുകയാണ്. എന്തെന്നാൽ നെയ്മർ ജൂനിയർ പെനാൽറ്റി നേടിയത് നേരായ വഴിയിലൂടെ അല്ലെന്നും മറിച്ച് ഡൈവ് ചെയ്തുകൊണ്ടാണ് എന്നുമാണ് വിമർശകർ ഉന്നയിക്കുന്നത്.

ഗാമ്പ ഒസാക്ക താരമായ ജെന്റ മിയൂറയാണ് നെയ്മറെ ആ സമയത്ത് പ്രതിരോധിച്ചിരുന്നത്. വളരെ ചെറിയ കോൺടാക്ട് മാത്രമാണ് അദ്ദേഹം നടത്തിയിരുന്നത്. എന്നാൽ മാരകമായ ടാക്കിളിന് ഇരയായത് പോലെയാണ് നെയ്മർ ജൂനിയർ വീഴുന്നത്.തുടർന്ന് റഫറി പെനാൽറ്റി നൽകുകയും ചെയ്തിരുന്നു.

എന്നാൽ ഈ പെനാൽറ്റിയുടെ വീഡിയോ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലായതിന് പിന്നാലെയാണ് നെയ്മർക്ക് വലിയ വിമർശനങ്ങൾ ഏൽക്കേണ്ടി വന്നത്. ഒരു സൗഹൃദമത്സരത്തിൽ പോലും എന്തിനാണ് ഇത്തരത്തിലുള്ള പ്രവർത്തികൾ ചെയ്യുന്നത് എന്നാണ് വിമർശകർ ഉന്നയിക്കുന്നത്. ഏതായാലും നെയ്മർ സംബന്ധിച്ചിടത്തോളം ഇത്തരം വിവാദങ്ങൾ പുതുമയുള്ള കാര്യമല്ല എന്നുള്ളത് വളരെ വ്യക്തമാണ്.

Leave a Reply

Your email address will not be published. Required fields are marked *