ആറ്റിറ്റ്യൂഡിനെതിരെ വിമർശനം,നെയ്മറോട് ശാന്തനാവാൻ ആവശ്യപ്പെട്ട് കോച്ച്!
ഇന്നലെ കോപ ഡി ഫ്രാൻസിൽ നടന്ന മത്സരത്തിൽ മിന്നുന്ന വിജയം നേടാൻ പിഎസ്ജിക്ക് സാധിച്ചിരുന്നു. എതിരില്ലാത്ത ഏഴ് ഗോളുകൾക്കാണ് പിഎസ്ജി പയ്സ് ഡി കാസലിനെ പരാജയപ്പെടുത്തിയത്. 5 ഗോളുകൾ നേടിയ സൂപ്പർ താരം കിലിയൻ എംബപ്പേയാണ് പിഎസ്ജിയുടെ വിജയ ശിൽപി. ഒരു ഗോളും രണ്ട് അസിസ്റ്റും കരസ്ഥമാക്കിയ നെയ്മർ ജൂനിയറും മത്സരത്തിൽ തിളങ്ങി നിന്നു.
പക്ഷേ മത്സരത്തിലെ നെയ്മറുടെ ആറ്റിറ്റ്യൂഡിനെതിരെ വലിയ വിമർശനങ്ങൾ താരത്തിന് സാമൂഹിക മാധ്യമങ്ങളിൽ നിന്ന് ഏൽക്കേണ്ടി വന്നിരുന്നു. ഒരു ആറാം ഡിവിഷൻ ക്ലബ്ബിനെതിരെ കളിക്കേണ്ട ആറ്റിറ്റ്യൂഡിൽ അല്ല നെയ്മർ കളിക്കുന്നതെന്നും അദ്ദേഹം അത് മാറ്റേണ്ടതുണ്ട് എന്നുമായിരുന്നു വിമർശനങ്ങൾ.മാത്രമല്ല നെയ്മർക്ക് ആദ്യപകുതിയിൽ ഒരു യെല്ലോ കാർഡ് ലഭിക്കുകയും ചെയ്തിരുന്നു.
ഈ വിഷയത്തിൽ പിഎസ്ജിയുടെ പരിശീലകനായ ക്രിസ്റ്റോഫ് ഗാൾട്ടിയർ മത്സരശേഷം ചില കാര്യങ്ങൾ പങ്കു വച്ചിട്ടുണ്ട്. അതായത് ആദ്യ പകുതി അവസാനിച്ചതിനുശേഷം ഡ്രസ്സിങ് റൂമിൽ വെച്ച് നെയ്മറോട് ശാന്തനാവാൻ താൻ ആവശ്യപ്പെട്ടിരുന്നു എന്നാണ് കോച്ച് പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
Neymar destroying today 🔥 pic.twitter.com/SeGb4fefn3
— editor do neymar jr (@l7neyjr) January 23, 2023
” ഹാഫ് ടൈമിന്റെ സമയത്ത് ഡ്രസ്സിങ് റൂമിൽ വച്ച് ഞാൻ നെയ്മറോട് സംസാരിച്ചിരുന്നു.അദ്ദേഹത്തോട് ശാന്തനാവാൻ ഞാൻ ആവശ്യപ്പെട്ടു.അദ്ദേഹം ശാന്തനാവുമെന്ന് ഞാൻ ഉറപ്പുവരുത്തിയിരുന്നു. കാരണം ഒരു യെല്ലോ കാർഡ് കൂടി അദ്ദേഹത്തിന് ലഭിച്ചാൽ കാര്യങ്ങൾ കൈവിട്ടു പോകും. നെയ്മർക്ക് ജൂനിയറും കിലിയൻ എംബപ്പേയും ഒരുമിച്ച് കളിക്കുക എന്നുള്ളത് വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ് ” ഇതാണ് പരിശീലകൻ പറഞ്ഞിട്ടുള്ളത്.
ഏതായാലും മത്സരത്തിൽ മികച്ച പ്രകടനം നടത്തിയെങ്കിലും സ്വന്തം ആരാധകരിൽ നിന്ന് തന്നെ നെയ്മർക്ക് വിമർശനങ്ങൾ ഏൽക്കേണ്ടി വരുന്നുണ്ട്. വരുന്ന സമ്മറിൽ അദ്ദേഹം ക്ലബ്ബ് വിടും എന്നുള്ള റൂമറുകൾ ഇപ്പോൾ സജീവമാണ്.