ആരാധകരോട് മുഖം തിരിച്ച് മാർക്കിഞ്ഞോസ്, നായകന്റെ റോൾ ഏറ്റെടുത്ത് മാപ്പ് പറഞ്ഞ് കിമ്പമ്പേ!
ഇന്നലെ ലീഗ് വണ്ണിൽ നടന്ന മത്സരത്തിൽ ഒരു ഞെട്ടിക്കുന്ന തോൽവി പിഎസ്ജിക്ക് ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് മൊണാക്കോ പിഎസ്ജിയെ പരാജയപ്പെടുത്തിയത്. സൂപ്പർതാരങ്ങളായ ലയണൽ മെസ്സിയും കിലിയൻ എംബപ്പേയും ഈ മത്സരത്തിൽ ഇല്ലായിരുന്നു.നെയ്മറും മാർക്കിഞ്ഞോസുമൊക്കെ ഇറങ്ങിയിട്ടും ഒരു വലിയ തോൽവി പിഎസ്ജിക്ക് ഏൽക്കേണ്ടി വരികയായിരുന്നു.
മൊണോക്കോയുടെ മൈതാനത്തായിരുന്നു ഈ മത്സരം നടന്നിരുന്നത്. എന്നിരുന്നാലും തങ്ങളുടെ ടീമിനെ സപ്പോർട്ട് ചെയ്യാൻ വേണ്ടി പിഎസ്ജി ആരാധകർ അവിടെ എത്തിയിരുന്നു.എന്നാൽ വലിയ തോൽവി അവരെ നിരാശരാക്കി.മത്സരത്തിനുശേഷം അവരെ അഭിമുഖീകരിക്കാൻ ടീമിന്റെ നായകനായ മാർക്കിഞ്ഞോസ് വിസമ്മതിച്ചിരുന്നു. എന്നാൽ ആ റോൾ പിഎസ്ജിയുടെ മറ്റൊരു പ്രിസണൽ കിമ്പമ്പേ ഏറ്റെടുക്കുകയായിരുന്നു. തോൽവിയിൽ അദ്ദേഹം ആരാധകരോട് ക്ഷമ ചോദിക്കുകയും വരുന്ന മത്സരങ്ങൾക്കൊക്കെ ഈ പിന്തുണ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.കിമ്പമ്പേയുടെ വാക്കുകൾ ഇങ്ങനെയാണ്.
Le vrai capitaine du PSG ? pic.twitter.com/Go29pZud3g
— Panam’s (@panams75) February 11, 2023
” കളിക്കളത്തിൽ ഏറ്റവും മോശമായ കാര്യമാണ് സംഭവിച്ചത് എന്നുള്ളത് ഞങ്ങൾക്കറിയാം.എനിക്കിപ്പോൾ നിങ്ങളോട് പറയാനുള്ളത് ഇങ്ങോട്ട് വന്നതിനുള്ള നന്ദി മാത്രമാണ്. ഞങ്ങളെ കൈവിടരുത്.ഞങ്ങൾക്ക് നിങ്ങളെ ആവശ്യമുണ്ട്. അടുത്ത മത്സരത്തിനു വേണ്ടി ഞങ്ങൾ ശരിയായ രീതിയിൽ തയ്യാറെടുക്കും” ഇതാണ് കിമ്പമ്പ പിഎസ്ജി ആരാധകരോട് പറഞ്ഞത്.
ഇനി ചാമ്പ്യൻസ് ലീഗിൽ പിഎസ്ജിയുടെ എതിരാളികൾ ബയേൺ ആണ്.പിഎസ്ജിക്ക് സ്വന്തം മൈതാനത്ത് വെച്ചാണ് ആദ്യ മത്സരം നടക്കുക.