ആദ്യ ഇലവനിൽ കളിച്ചു പരിചയമില്ലാത്ത ആളാണ് : സഹതാരത്തിനെതിരെ വിമർശനവുമായി എംബപ്പേ.
കഴിഞ്ഞ യുവേഫ ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ യുവന്റസിനെ പരാജയപ്പെടുത്താൻ പിഎസ്ജിക്ക് സാധിച്ചിരുന്നു. ഒരു ഗോളും ഒരു അസിസ്റ്റും നേടി കൊണ്ട് ഈ മത്സരത്തിൽ തിളങ്ങിയിരുന്നത് സൂപ്പർ താരം കിലിയൻ എംബപ്പേയായിരുന്നു.മത്സരത്തിൽ നെയ്മർ ജൂനിയർ സസ്പെൻഷൻ മൂലം കളിച്ചിരുന്നില്ല. ആ സ്ഥാനത്തേക്ക് മിഡ്‌ഫീൽഡറായ കാർലോസ് സോളറെയായിരുന്നു ഗാൾട്ടിയർ നിയോഗിച്ചിരുന്നത്. അതിന് മുമ്പ് നടന്ന രണ്ടു മത്സരങ്ങളിലും ഗോൾ നേടിയതോടെ കൂടെയാണ് സോളറെ പരിശീലകൻ മുന്നേറ്റ നിരയിൽ കളിപ്പിച്ചിരുന്നത്.
എന്നാൽ ഈ മത്സരത്തിനുശേഷം എംബപ്പേ നടത്തിയ ഒരു പ്രസ്താവന വിവാദമായിട്ടുണ്ട്. ആദ്യ ഇലവനിൽ കളിച്ചു പരിചയമില്ലാത്ത താരമാണ് സോളർ എന്നായിരുന്നു എംബപ്പേ പറഞ്ഞിരുന്നത്. എന്നാൽ അദ്ദേഹത്തിന് അപമാനിക്കുന്നതിന് തുല്യമാണ് ഈ പ്രസ്താവന എന്നാണ് പലരും അഭിപ്രായപ്പെട്ടിരിക്കുന്നത്.ഏതായാലും എംബപ്പേയുടെ വാക്കുകളെ Tyc സ്പോർട്സ് റിപ്പോർട്ട് ചെയ്തിരിക്കുന്നത് ഇങ്ങനെയാണ്.
#Mbappé apuntó contra un compañero del #PSG: "No tiene el hábito de ser titular"
— TyC Sports (@TyCSports) November 4, 2022
🗣💥 La estrella gala dejó polémicas declaraciones sobre la titularidad de Carlos Soler, quien reemplazó a Neymar ante Juventus por Champions League. 👇https://t.co/v0knkzxgye
” ആദ്യ ഇലവനിൽ കളിച്ചു പരിചയമില്ലാത്ത താരമാണ് സോളർ. നെയ്മറിൽ നിന്നും തീർത്തും വ്യത്യസ്തനായ ഒരു താരമാണ് അദ്ദേഹം.അവർ രണ്ടുപേർക്കും ഒരേ സവിശേഷതകൾ അല്ല ഉള്ളത്.പക്ഷേ ഞങ്ങൾക്ക് ചെയ്യാൻ സാധിക്കുന്നതെന്തോ അത് ഞങ്ങൾ ചെയ്തിട്ടുണ്ട്. ചില സമയങ്ങളിൽ ഞങ്ങൾ മികച്ച രൂപത്തിൽ കളിച്ചു. ഏതായാലും മത്സരത്തിൽ വിജയിക്കാൻ കഴിഞ്ഞു. അതാണ് പ്രധാനപ്പെട്ട കാര്യം” ഇതാണ് എംബപ്പേ പറഞ്ഞിട്ടുള്ളത്.
ഏതായാലും അടുത്ത മത്സരത്തിൽ നെയ്മർ ജൂനിയർ പിഎസ്ജിയുടെ മുന്നേറ്റ നിരയിൽ ഉണ്ടാവും. സീസണിൽ തകർപ്പൻ ഫോമിലാണ് മെസ്സിയും നെയ്മറും എംബപ്പേയും ഇപ്പോൾ കളിച്ചുകൊണ്ടിരിക്കുന്നത്.