അൾട്രാസുമായി നല്ല ബന്ധം വെച്ച് പുലർത്താനാവുമെന്ന് പ്രതീക്ഷ : പോച്ചെട്ടിനോ

ഇന്ന് ലീഗ് വണ്ണിൽ നടക്കുന്ന മത്സരത്തിൽ പിഎസ്ജിയുടെ എതിരാളികൾ ആങ്കേഴ്സാണ്. ഇന്ന് രാത്രി ഇന്ത്യൻ സമയം 12:30-ന് ആങ്കേഴ്സിന്റെ മൈതാനത്ത് വെച്ചാണ് ഈ ഒരു മത്സരം അരങ്ങേറുക. സൂപ്പർതാരങ്ങളായ ലയണൽ മെസ്സിയും നെയ്മർ ജൂനിയറും ഇല്ലാതെയാണ് പിഎസ്ജി കളത്തിലേക്കിറങ്ങുക.

എന്നാൽ പിഎസ്ജിയുടെ ആരാധക കൂട്ടായ്മയായ അൾട്രാസുമായി അത്ര നല്ല ബന്ധത്തിലല്ല നിലവിൽ ക്ലബ്ബുള്ളത്. മോശം പ്രകടനത്തെ തുടർന്ന് പലപ്പോഴും അവർ ക്ലബ്ബിനെതിരെ പ്രതിഷേധങ്ങൾ ഉയർത്തിയിരുന്നു. എന്നാൽ അൾട്രാസുമായി നല്ല ബന്ധം വെച്ചു പുലർത്താൻ കഴിയും എന്നുള്ള പ്രതീക്ഷയിലാണ് പിഎസ്ജിയുടെ പരിശീലകനായ പോച്ചെട്ടിനോയുള്ളത്. ഇതേക്കുറിച്ച് അദ്ദേഹം കഴിഞ്ഞ ദിവസത്തെ പത്രസമ്മേളനത്തിൽ പറഞ്ഞത് ഇങ്ങനെയാണ്.

” എല്ലാവർക്കും ഒരുമിച്ച് ഈ ലീഗ് വൺ കിരീടനേട്ടം ആഘോഷിക്കാൻ കഴിയുമെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്.ഇത് ക്ലബ്ബിന്റെ പത്താം ലീഗ് വൺ കിരീടമായിരിക്കും. അത് പ്രധാനപ്പെട്ട ഒരു കാര്യം തന്നെയാണ്.ഭാവിയിൽ ക്ലബും അൾട്രാസും തമ്മിൽ നല്ല ബന്ധം വെച്ചുപുലർത്താൻ കഴിയുമെന്നാണ് പ്രതീക്ഷ. എല്ലാ ക്ലബ്ബുകൾക്കും അത് പ്രധാനപ്പെട്ട ഒരു കാര്യമാണ്. സാധ്യമായ വേഗത്തിൽ കിരീടം നേടാനാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്. ആരാധകർക്കൊപ്പം അത് ആഘോഷിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. അതിന് സാധിച്ചാൽ അതിരുകളില്ലാത്ത സന്തോഷമായിരിക്കും ” ഇതാണ് പോച്ചെട്ടിനോ പറഞ്ഞിട്ടുള്ളത്.

ഇന്നത്തെ മത്സരത്തിൽ പിഎസ്ജി വിജയിക്കുകയും മാഴ്സെ സമനില വഴങ്ങുകയും ചെയ്താൽ പിഎസ്ജിക്ക് ലീഗ് വൺ കിരീടം ഉറപ്പിക്കാൻ സാധിക്കും. പത്താം തവണയാണയായിരിക്കും പിഎസ്ജി ലീഗ് വൺ കിരീടം നേടുക.

Leave a Reply

Your email address will not be published. Required fields are marked *