അസെൻസിയോയുടെ കാര്യത്തിൽ റയൽ മാഡ്രിഡും ആഞ്ചലോട്ടിയും ഒരു തെറ്റ് ചെയ്തു!
ഈ സമ്മർ ട്രാൻസ്ഫർ ജാലകത്തിലായിരുന്നു റയൽ മാഡ്രിഡിന് അവരുടെ ഏറ്റവും പ്രധാനപ്പെട്ട താരമായ കരിം ബെൻസിമയെ നഷ്ടമായത്. സൗദി അറേബ്യൻ ക്ലബ്ബായ അൽ ഇത്തിഹാദിലേക്കാണ് ബെൻസിമ ചേക്കേറിയത്. നിലവിൽ നമ്പർ നയൻ പൊസിഷനിൽ ഒരു മികച്ച താരത്തിന്റെ അഭാവം റയൽ മാഡ്രിഡിനെ അലട്ടുന്നുണ്ട്.ഹൊസേലുവിനെ റയൽ എത്തിച്ചിട്ടുണ്ടെങ്കിലും അത് മതിയാവില്ല എന്നുള്ളത് വ്യക്തമാണ്.
ഇപ്പോൾ ഗോളടിക്കാൻ ബുദ്ധിമുട്ടുന്ന ഒരവസ്ഥയാണ് റയൽ മാഡ്രിഡിന് ഉള്ളത്. സൂപ്പർ താരം ജൂഡ് ബെല്ലിങ്ഹാമിനെ ആശ്രയിച്ചാണ് റയൽ മുന്നോട്ടുപോകുന്നത്. ലീഗിലെ 4 മത്സരങ്ങളിലും റയൽ വിജയിച്ചത് ബെല്ലിങ്ഹാമിന്റെ ഗോളടി മികവിലൂടെയാണ്. ഒരു മികച്ച നമ്പർ നയൻ താരം ഇല്ലാത്തതിന്റെ എല്ലാവിധ പ്രശ്നങ്ങളും റയൽ ഇപ്പോൾ അനുഭവിക്കുന്നുണ്ട്. ഈയൊരു സാഹചര്യത്തിലാണ് റയൽ മാഡ്രിഡും കാർലോ ആഞ്ചലോട്ടിയും തെറ്റ് ചെയ്തത്.
അതായത് സ്പാനിഷ് സൂപ്പർതാരമായ മാർക്കോ അസെൻസിയോയെ കൈവിട്ടതിലൂടെ റയൽ മാഡ്രിഡ് ഒരു തെറ്റ് ചെയ്തു എന്നാണ് ഗോൾ ഡോട്ട് കോം വിലയിരുത്തിയിട്ടുള്ളത്.ബെൻസിമ ക്ലബ്ബ് വിട്ട സ്ഥിതിക്ക് അസെൻസിയോയെ ഫലപ്രദമായി ഉപയോഗിക്കാൻ റയൽ മാഡ്രിഡിന് സാധിക്കുമായിരുന്നു.പക്ഷേ റയൽ അദ്ദേഹത്തെ വിൽക്കുകയായിരുന്നു.അസെൻസിയോ പിഎസ്ജിയിലെക്കാണ് പോയത്. അവിടെ മികച്ച പ്രകടനം നടത്താൻ അദ്ദേഹത്തിന് സാധിക്കുന്നുണ്ട്.
Luis Enrique: “Gonçalo Ramos and Kolo Muani are players with a real sense of goal and specialists in the position. They are complete players. Asensio and Barcola can also play as number 9. I am happy to have so many options in this position.” 🗣️🇪🇸 pic.twitter.com/rWnK0dqGrv
— PSG Report (@PSG_Report) September 14, 2023
രണ്ട് ഗോളുകളും ഒരു അസിസ്റ്റും പിഎസ്ജിയിൽ അദ്ദേഹം നേടിയിട്ടുണ്ട്.എൻറിക്കെ സെൻട്രൽ റോളിലാണ് അദ്ദേഹത്തെ ഉപയോഗപ്പെടുത്തുന്നത്.ആഞ്ചലോട്ടി വിങറായി കൊണ്ടായിരുന്നു ഉപയോഗപ്പെടുത്തിയിരുന്നത്.പക്ഷേ സെൻട്രൽ റോളിൽ മികച്ച പ്രകടനം നടത്താൻ ഈ സ്പാനിഷ് സൂപ്പർതാരത്തിന് കഴിയുന്നുണ്ട്.ബെൻസിമയുടെ പകരമാവാൻ അസെൻസിയോക്ക് സാധിക്കുമായിരുന്നു എന്നാണ് ഗോൾ വിലയിരുത്തിയിട്ടുള്ളത്. അതേസമയം പിഎസ്ജിയിൽ അസെൻസിയോക്ക് സ്ഥിര സാന്നിദ്ധ്യമാവാൻ ബുദ്ധിമുട്ടേണ്ടി വരും. എന്തെന്നാൽ ഗോൺസാലോ റാമോസും കോലോ മുവാനിയും അവിടെ എത്തിയിട്ടുണ്ട്.