അവരുടെ കഴിവിൽ ആർക്കാണ് സംശയം? മെസ്സി,നെയ്മർ എന്നിവരെ കുറിച്ച് ഗാൾട്ടിയർ പറയുന്നു!
ഇന്നലെ ട്രോഫി ഡെസ് ചാമ്പ്യൻസ് ഫൈനലിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത നാല് ഗോളുകൾക്കായിരുന്നു പിഎസ്ജി നാന്റെസിനെ പരാജയപ്പെടുത്തിയത്. സൂപ്പർ നെയ്മർ ജൂനിയർ ഇരട്ട ഗോളുകൾ നേടിയപ്പോൾ ലയണൽ മെസ്സിയും സെർജിയോ റാമോസും ഓരോ ഗോളുകൾ വീതം നേടുകയായിരുന്നു.
മത്സരത്തിൽ മികച്ച പ്രകടനമാണ് മെസ്സിയും നെയ്മറും പുറത്തെടുത്തിട്ടുള്ളത്. സമീപകാലത്ത് ഇരുവരും പിഎസ്ജിയിൽ കൂടുതൽ മികവ് പുലർത്തുന്നത് കാണാൻ സാധിക്കുന്നുണ്ട്.
ഇപ്പോഴിതാ ഇരുവരെയും പ്രശംസിച്ചുകൊണ്ട് പിഎസ്ജിയുടെ പരിശീലകനായ ക്രിസ്റ്റോഫ് ഗാൾട്ടിയർ രംഗത്ത് വന്നിട്ടുണ്ട്. മെസ്സിയുടെയും നെയ്മറുടെയും ടാലെന്റിൽ ആർക്കും സംശയം വേണ്ട എന്നാണ് ഇദ്ദേഹം പറഞ്ഞിട്ടുള്ളത്.പിഎസ്ജി പരിശീലകന്റെ വാക്കുകളെ RMC സ്പോർട് റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.
🗣💬 Galtier sur Neymar et Messi : "Pour l'instant, sur quatre ou cinq semaines de travail, les choses se sont bien déroulées. Après, il faut les laisser s'exprimer. Ils ont évidemment beaucoup de talent"https://t.co/Uzs65lilNe
— RMC Sport (@RMCsport) July 31, 2022
” കഴിഞ്ഞ സീസണിന്റെ കാര്യത്തിൽ നെയ്മറും മെസ്സിയും നിരാശരായിരുന്നു. ഒരുപാട് നിരീക്ഷിച്ച രണ്ട് താരങ്ങളാണ് നെയ്മറും മെസ്സിയും.മാത്രമല്ല ഇരുവരുമായും ഞാൻ സംസാരിക്കുകയും ചെയ്തിട്ടുണ്ട്. തീർച്ചയായും ഇവിടെ ഡൈനാമിക്കായിട്ടുള്ള ഒരു ടീമുണ്ട്.നാലോ അഞ്ചോ ആഴ്ചകളാണ് ഞങ്ങൾ തയ്യാറെടുത്തിട്ടുള്ളത്. പക്ഷേ കാര്യങ്ങൾ നല്ല രൂപത്തിലാണ് മുന്നോട്ടുപോകുന്നത്. പക്ഷേ അവരെ അവരുടെ വഴിക്ക് വിടണം. അവരുടെ ടാലെന്റിന്റെ കാര്യത്തിൽ ആർക്കും സംശയം വേണ്ട. ഒരുപാട് ടാലന്റ് ഉള്ള താരങ്ങളാണ് ഇരുവരും ” ഇതാണ് ഗാൾട്ടിയർ പറഞ്ഞിട്ടുള്ളത്.
ഇനി പിഎസ്ജി ലീഗ് വണ്ണിലാണ് അടുത്ത മത്സരം കളിക്കുക.ക്ലർമോന്റ് ഫൂട്ടാണ് പിഎസ്ജിയുടെ എതിരാളികൾ.