അമ്മയെ അപമാനിച്ചു : ആരാധകർക്കെതിരെ ആഞ്ഞടിച്ച് ഗാൾട്ടിയർ!

ഇന്നലെ ലീഗ് വണ്ണിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് പിഎസ്ജി നീസിനെ പരാജയപ്പെടുത്തിയത്.നീസിന്റെ മൈതാനത്ത് വെച്ചായിരുന്നു ഈ മത്സരം നടന്നിരുന്നത്. കഴിഞ്ഞ സീസണിൽ നീസിനെ പരിശീലിപ്പിച്ചിരുന്ന ക്രിസ്റ്റോഫ് ഗാൾട്ടിയറെ വളരെ മോശം രീതിയിലായിരുന്നു നീസ് ആരാധകർ വരവേറ്റിരുന്നത്. അദ്ദേഹത്തെയും അദ്ദേഹത്തിന്റെ അമ്മയെയും അപമാനിക്കുന്ന രൂപത്തിലുള്ള ബാനർ അവർ അവിടെ സ്ഥാപിച്ചിരുന്നു.

മത്സരത്തിനുശേഷം നീസ് ആരാധകരെ സർക്കാസ്റ്റിക്കായിട്ട് ഗാൾട്ടിയർ അഭിവാദ്യം ചെയ്തിരുന്നു. മാത്രമല്ല തന്നെയും തന്റെ അമ്മയെയും അപമാനിച്ച ആരാധകർക്കെതിരെ രൂക്ഷ വിമർശനങ്ങൾ ഉയർത്തുകയും ചെയ്തിരുന്നു.ഗാൾട്ടിയറുടെ വാക്കുകൾ ഇങ്ങനെയാണ്.

“നിങ്ങൾ അവരുടെ ബാനർ കണ്ടിരുന്നോ? നിങ്ങൾ അവരുടെ ചാന്റ് കേട്ടിരുന്നോ? എന്റെ അമ്മക്ക് ഇപ്പോൾ 83 വയസ്സുണ്ട്. അവർ ക്യാൻസറിൽ മുക്തി നേടി വരികയാണ്. കഴിഞ്ഞ വർഷം ഞാൻ അവിടെ വർക്ക് ചെയ്തത് കൊണ്ടാണ് അവർക്ക് ഇപ്പോൾ യൂറോപ്പ്യൻ കോമ്പറ്റീഷനിൽ പങ്കെടുക്കാൻ സാധിക്കുന്നത്. നീസ് യൂറോപ്യൻ കോമ്പറ്റീഷനിലേക്ക് യോഗ്യത നേടിയത് എന്റെ വർക്ക് കൊണ്ടാണ് എന്നുള്ളത് മറക്കാൻ പാടില്ല ” ഇതാണ് ഗാൾട്ടിയർ പറഞ്ഞിട്ടുള്ളത്.

കഴിഞ്ഞ സീസണിൽ നീസിനെയായിരുന്നു ഗാൾട്ടിയർ പരിശീലിപ്പിച്ചിരുന്നത്. അന്ന് തന്റെ താരമായിരുന്ന ജീൻ ക്ലെയർ ടോഡിബോയോട് ഇതേ കുറിച്ച് ഗാൾട്ടിയർ പരാതി പറയുകയും ചെയ്തിട്ടുണ്ട്.നിങ്ങളോടാണ് ഇത് ചെയ്തതെന്ന് നിങ്ങൾ സങ്കൽപ്പിച്ചു നോക്കൂ എന്നാണ് ഗാൾട്ടിയർ മത്സരത്തിനുശേഷം ടോഡിബോയോട് പറഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *