അധിക്ഷേപകരമായ ചാന്റ്,നാല് പിഎസ്ജി സൂപ്പർതാരങ്ങൾ മാപ്പ് പറഞ്ഞു!

കഴിഞ്ഞ ഒളിമ്പിക് മാഴ്സെക്കെതിരെയുള്ള മത്സരത്തിൽ തകർപ്പൻ വിജയമായിരുന്നു ഫ്രഞ്ച് വമ്പൻമാരായ പിഎസ്ജി സ്വന്തമാക്കിയിരുന്നത്.എതിരില്ലാത്ത നാല് ഗോളുകൾക്കായിരുന്നു ആ മത്സരത്തിൽ പിഎസ്ജി വിജയം നേടിയിരുന്നത്.ഗോൺസാലോ റാമോസ് രണ്ടു ഗോളുകളും ഹക്കീമി,കോലോ മുവാനി എന്നിവർ ഓരോ ഗോളുകൾ വിതവുമായിരുന്നു ഈ മത്സരത്തിൽ നേടിയിരുന്നത്. എന്നാൽ പിഎസ്ജി സൂപ്പർതാരങ്ങളായ ഡെമ്പലെ,കോലോ മുവാനി,ഹക്കീമി,കുർസാവ എന്നിവർ ഈ മത്സരത്തിനു ശേഷം ഒരു വിവാദത്തിൽ അകപ്പെട്ടിരുന്നു.

അതായത് ഈ നാല് താരങ്ങളും അധിക്ഷേപകരമായ ചാന്റ് മുഴക്കുകയായിരുന്നു.മാഴ്സേ ആരാധകരുടെയും അവിടുത്തെ ജനങ്ങളുടെയും അമ്മമാരെ അധിക്ഷേപിച്ചു കൊണ്ടുള്ള ചാന്റ് ആയിരുന്നു ഇവർ പാടിയിരുന്നത്. ഇത് വലിയ വിവാദമായതോടെ ഈ നാല് താരങ്ങളും മാപ്പ് പറഞ്ഞിട്ടുണ്ട്. അവരുടെ സ്റ്റേറ്റ്മെന്റിലെ പ്രസക്തഭാഗങ്ങൾ ഇങ്ങനെയാണ്.

“മാഴ്സേക്കെതിരെയുള്ള വിജയത്തിന് ശേഷം നമ്മൾ സ്റ്റേഡിയത്തിൽ വച്ച് അത് ആഘോഷിച്ചു.അതിനുശേഷം ഞങ്ങളിൽ നിന്നും ഉണ്ടാവാൻ പാടില്ലാത്ത ചില കാര്യങ്ങൾ സംഭവിച്ചു.അതേക്കുറിച്ച് ഞങ്ങൾ ജാഗരൂകരാണ്.ഞങ്ങളിൽ നിന്നും ഉണ്ടാവാൻ പാടില്ലാത്ത വാക്കുകളായിരുന്നു അത്.അതിൽ ഞങ്ങൾ ഖേദം രേഖപ്പെടുത്തുന്നു.മാത്രമല്ല എല്ലാവരോടും മാപ്പ് പറയുന്നു.എല്ലാവർക്കും ഒരു മാതൃകയായി മാറാൻ ഞങ്ങൾ ശ്രമിക്കും.അടുത്ത മത്സരത്തിലും ആരാധകരുടെ പിന്തുണ ഞങ്ങൾ പ്രതീക്ഷിക്കുന്നു ” ഇതാണ് അവർ സ്റ്റേറ്റ്മെന്റിൽ പറഞ്ഞിട്ടുള്ളത്.

ഏതായാലും ഫ്രഞ്ച് ഫുട്ബോൾ ഫെഡറേഷൻ ഇക്കാര്യത്തിൽ അന്വേഷണം നടത്തുന്നുണ്ട്.ഫ്രാൻസിൽ വലിയ വിവാദമാണ് അത് സൃഷ്ടിച്ചിട്ടുള്ളത്. ഈ നാല് താരങ്ങൾക്കെതിരെ നടപടി ഉണ്ടാവാനുള്ള സാധ്യതയെ തള്ളിക്കളയാനാവില്ല.

Leave a Reply

Your email address will not be published. Required fields are marked *