അദ്ദേഹം പിഎസ്ജിയുടെ സ്റ്റീവൻ ജെറാർഡാവണം:എമരിയെ പ്രശംസിച്ച് ഖലീഫി!

ഈ സീസണിൽ പിഎസ്ജിക്ക് തകർപ്പൻ പ്രകടനമാണ് അവരുടെ യുവ പ്രതിഭയായ വാറൻ സൈറെ എമരി നടത്തിക്കൊണ്ടിരിക്കുന്നത്.കേവലം 17 വയസ്സ് മാത്രമുള്ള ഈ താരം ഫ്രഞ്ച് ലീഗിൽ 14 മത്സരങ്ങൾ കളിച്ചു കഴിഞ്ഞു.രണ്ട് ഗോളുകളും രണ്ട് അസിസ്റ്റുകളും അദ്ദേഹം നേടിയിട്ടുണ്ട്.ഫുട്ബോൾ ലോകത്തെ ഏറ്റവും മികച്ച യുവ പ്രതിഭകളിൽ ഒരാളായി കൊണ്ടാണ് എമരിയെ ഇപ്പോൾ പരിഗണിക്കുന്നത്.

അദ്ദേഹത്തെ ആർക്കും വിട്ടു നൽകാൻ പിഎസ്ജി ഉദ്ദേശിക്കുന്നില്ല.താരത്തിന്റെ കോൺട്രാക്ട് പുതുക്കാനുള്ള ശ്രമങ്ങൾ നടത്തുന്നുണ്ട് എന്നുള്ള കാര്യം പിഎസ്ജിയുടെ പ്രസിഡണ്ടായ നാസർ അൽ ഖലീഫി പറഞ്ഞിട്ടുണ്ട്.എമരി പിഎസ്ജിയുടെ സ്റ്റീവൻ ജെറാർഡ് ആവാൻ താൻ ആഗ്രഹിക്കുന്നു ഖലീഫി പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

“വാറൻ സൈറെ എമരിയുടെ പുതിയ കോൺട്രാക്ടിന്റെ കാര്യത്തിൽ ഞാൻ വളരെയധികം കോൺഫിഡന്റ് ആണ് അദ്ദേഹം പിഎസ്ജിയുടെ സ്റ്റീവൻ ജെറാർഡ് ആവാൻ ഞാൻ ആഗ്രഹിക്കുന്നു. എക്കാലവും അദ്ദേഹം പിഎസ്ജിയിൽ തന്നെ തുടരാനാണ് ഞാൻ ആഗ്രഹിക്കുന്നത്.അദ്ദേഹം പാരീസിൽ നിന്നുള്ള താരമാണ്,ക്ലബ്ബിനെ വളരെയധികം ഇഷ്ടപ്പെടുന്നു. വളരെ മികച്ച താരമാണ്.വളരെ മികച്ച വ്യക്തിയാണ്. എല്ലാവർക്കും ഉദാഹരണമാണ് അദ്ദേഹം “ഇതാണ് പിഎസ്ജി പ്രസിഡന്റ് പറഞ്ഞിട്ടുള്ളത്.

ലിവർപൂളിലൂടെ വളർന്ന ഇതിഹാസമാണ് സ്റ്റീവൻ ജെറാർഡ്. 1989 മുതൽ 2015 വരെ ലിവർപൂളിന്റെ ഭാഗമായിരുന്നു ഈ ഇംഗ്ലീഷ് ഇതിഹാസം. നിലവിൽ സൗദി അറേബ്യൻ ക്ലബ്ബായ അൽ ഇത്തിഫാക്കിന്റെ പരിശീലകനാണ് ഇദ്ദേഹം.എന്നാൽ ഒരല്പം ബുദ്ധിമുട്ട് അവിടെ അദ്ദേഹം അനുഭവിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *