അദ്ദേഹം എനിക്ക് പിതാവിനെ പോലെ : പിഎസ്ജി സൂപ്പർ താരത്തെ കുറിച്ച് സാവി പറയുന്നു!

സമീപകാലത്ത് പിഎസ്ജിയിൽ നിരവധി വിമർശനങ്ങൾ ഏറ്റുവാങ്ങേണ്ടിവന്ന ഒരു താരമാണ് നെയ്മർ ജൂനിയർ.പലരും അദ്ദേഹത്തിന്റെ ക്ലബ്ബിലെ ആത്മാർത്ഥതയെ ചോദ്യം ചെയ്തിരുന്നു.അദ്ദേഹത്തെ പിഎസ്ജി ഒഴിവാക്കണമെന്നുള്ള അഭിപ്രായങ്ങൾ വരെ ഈയിടെ ഉയർന്നു വരികയും ചെയ്തിരുന്നു.

എന്നാൽ നെയ്മറെ പറ്റി അദ്ദേഹത്തിന്റെ സഹതാരമായ സാവി സിമൺസ് ചില കാര്യങ്ങൾ പങ്കു വെച്ചിട്ടുണ്ട്.അതായത് നെയ്മർ ജൂനിയർ തനിക്ക് പിതാവിനെ പോലെയാണെന്നും എന്തെങ്കിലും സഹായം വേണമോ എന്നുള്ളത് അദ്ദേഹം അന്വേഷിക്കാറുണ്ടെന്നുമാണ് സാവി ഇപ്പോൾ പറഞ്ഞിട്ടുള്ളത്.നെയ്മർ ഒരു നല്ല വ്യക്തിയാണെന്നും ഇദ്ദേഹം കൂട്ടിച്ചേർത്തു.സാവി സിമൺസിന്റെ വാക്കുകൾ NOS റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.

” ഞാൻ നെയ്മറെ എന്റെ പിതാവിനെ പോലെയാണ് കാണുന്നത്. അദ്ദേഹം ഇടക്കിടെ എന്നെ കാണാൻ വരികയും എന്തെങ്കിലും ആവശ്യമുണ്ടോ എന്ന് ആരായുകയും ചെയ്യാറുണ്ട്. കളത്തിന് പുറത്ത് അദ്ദേഹം നല്ലൊരു വ്യക്തിയാണ്.അതാണ് ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യം.അദ്ദേഹം തന്റെ ചെറിയ സഹോദരനെ പോലെയാണ് എന്നെ കാണുന്നത്.ഞാൻ ബാഴ്സയിൽ ആയിരുന്ന സമയത്ത് തന്നെ എന്റെ വളർച്ച വീക്ഷിക്കുന്നുണ്ടായിരുന്നു.എനിക്ക് അദ്ദേഹത്തോടൊപ്പം കൊമേഴ്ഷ്യൽ കണക്ഷനുമുണ്ട് ” ഇതാണ് സാവി സിമൺസ് പറഞ്ഞിട്ടുള്ളത്.

നിലവിൽ ബ്രസീലിന്റെ ദേശീയ ടീമിനൊപ്പമാണ് നെയ്മർ ജൂനിയറുള്ളത്.ചിലിക്കെതിരെയുള്ള മത്സരത്തിൽ ഒരു ഗോൾ നേടി കൊണ്ട് മികച്ച പ്രകടനം കാഴ്ച വെക്കാൻ നെയ്മർക്ക് സാധിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *