അടുത്ത സീസണിൽ എവിടെ കളിക്കും? രസകരമായ പ്രതികരണവുമായി കിലിയൻ എംബപ്പേ!
പിഎസ്ജിയുടെ ഫ്രഞ്ച് സൂപ്പർതാരമായ കിലിയൻ എംബപ്പേയുടെ ഭാവി ഇപ്പോഴും തീരുമാനിക്കപ്പെട്ടിട്ടില്ല. അദ്ദേഹം ക്ലബ്ബിൽ തന്നെ തുടരാനാണ് ആഗ്രഹിക്കുന്നതെങ്കിലും കോൺട്രാക്ട് പുതുക്കാൻ ഉദ്ദേശമില്ലെങ്കിൽ ക്ലബ്ബ് വിടാൻ പിഎസ്ജി ആജ്ഞാപിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ അടുത്ത സീസണിൽ എംബപ്പേ എവിടെ കളിക്കും എന്നുള്ളത് തീർത്തും അവ്യക്തമായ ഒരു കാര്യമാണ്.
നിലവിൽ എംബപ്പേ ആഫ്രിക്കൻ രാജ്യമായ കാമറൂണിലാണ് ഉള്ളത്.വെക്കേഷന് വേണ്ടിയാണ് അദ്ദേഹം അവിടെ എത്തിയിട്ടുള്ളത്. കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് സംസാരിക്കുന്ന വേളയിൽ ഒരു ചോദ്യം എംബപ്പേയോട് ചോദിച്ചിരുന്നു. അതായത് അടുത്ത സീസണിൽ എവിടെ കളിക്കും എന്നായിരുന്നു ചോദ്യം. വളരെ രസകരമായ രീതിയിലാണ് അദ്ദേഹം അതിനു മറുപടി നൽകിയിട്ടുള്ളത്.എംബപ്പേയുടെ വാക്കുകളെ മുണ്ടോ ഡിപ്പോർട്ടിവോ റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.
Kylian Mbappe received a hero's welcome when he landed in Cameroon, the nation where his father was born 🇨🇲 pic.twitter.com/1NY1VMhF3L
— ESPN FC (@ESPNFC) July 7, 2023
” അടുത്ത സീസണിൽ ഞാൻ എവിടെ കളിക്കുമെന്ന് ചോദിച്ചാൽ,ഞാൻ ഇപ്പോൾ ഉള്ളത് കാമറൂണിലാണ്. അതിനു മാത്രമേ ഇപ്പോൾ പ്രസക്തിയുള്ളൂ.എന്റെ ഹോളിഡേ എനിക്ക് പരമാവധി ആസ്വദിക്കണം.കാമറൂണിൽ തന്നെ തുടരാനാണ് ഞാൻ ഇപ്പോൾ ആഗ്രഹിക്കുന്നത്. അതിന് മാത്രമാണ് ഇപ്പോൾ പ്രാധാന്യമുള്ളത് ” ഇതാണ് കിലിയൻ എംബപ്പേ പറഞ്ഞിട്ടുള്ളത്.
അതായത് ആ ചോദ്യത്തിൽ നിന്നും തന്ത്രപൂർവ്വം ഒഴിഞ്ഞു മാറുകയാണ് എംബപ്പേ ഇപ്പോൾ ചെയ്തിട്ടുള്ളത്.എംബപ്പേയെ ഫ്രീയായി കൊണ്ട് ക്ലബ്ബ് വിടാൻ തങ്ങൾ അനുവദിക്കില്ല എന്നുള്ള നിലപാട് പിഎസ്ജി വ്യക്തമാക്കിയിരുന്നു.എംബപ്പേയാവട്ടെ ഈ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ ക്ലബ്ബ് വിടാൻ ഉദ്ദേശിക്കുന്നില്ല. ഏതായാലും പ്രീ സീസൺ മത്സരങ്ങൾക്ക് മുന്നേ എംബപ്പേയുടെ കാര്യത്തിൽ ഒരു തീരുമാനം ഉണ്ടായേക്കും.