PSG ആ മോഹം അങ്ങ് ഉപേക്ഷിച്ചേക്ക്,ഗാവിയുടെ കാര്യത്തിൽ ചാവിക്ക് പറയാനുള്ളത്!
ഫുട്ബോൾ ലോകത്തെ യുവ പ്രതിഭകളിൽ ഒരാളാണ് ബാഴ്സലോണയുടെ സ്പാനിഷ് സൂപ്പർതാരമായ ഗാവി.കോപ ട്രോഫി ഉൾപ്പെടെയുള്ള നേട്ടങ്ങൾ അദ്ദേഹം ഇക്കാലയളവിൽ തന്നെ കരസ്ഥമാക്കിയിട്ടുണ്ട്.എന്നാൽ നിലവിൽ പരിക്കു മൂലം അദ്ദേഹം പുറത്താണ്.നവംബറിന് ശേഷം മത്സരങ്ങൾ ഒന്നും ഈ മിഡ്ഫീൽഡർ കളിച്ചിട്ടില്ല.അദ്ദേഹത്തിന്റെ അഭാവം ബാഴ്സലോണയെ വല്ലാതെ ബാധിക്കുന്നുണ്ട്.
പക്ഷേ വരുന്ന സമ്മറിൽ അദ്ദേഹത്തെ സ്വന്തമാക്കാൻ പിഎസ്ജിക്ക് താല്പര്യമുണ്ട്. വലിയ തുക പോലും ചിലവഴിക്കാൻ അവർ തയ്യാറാണ് എന്നുള്ള റിപ്പോർട്ടുകൾ കഴിഞ്ഞ ദിവസങ്ങളിലായി പുറത്തുവന്നിരുന്നു.പക്ഷേ ബാഴ്സലോണ അദ്ദേഹത്തെ കൈവിടാൻ ഉദ്ദേശിക്കുന്നില്ല.പരിശീലകൻ ചാവി തന്നെയാണ് ഇക്കാര്യം അറിയിച്ചിട്ടുള്ളത്.ബാഴ്സലോണയുടെ ഭാവി ക്യാപ്റ്റന്മാരിൽ ഒരാളാണ് ഗാവി എന്നാണ് ഇതേക്കുറിച്ച് ചാവി പറഞ്ഞിട്ടുള്ളത്.ബാഴ്സ പരിശീലകന്റെ വാക്കുകൾ ഇങ്ങനെയാണ്.
🚨 Xavi on Gavi linked with Paris Saint-Germain as part of their post-Mbappé plan: "Gavi has to stay at Barça".
— Fabrizio Romano (@FabrizioRomano) February 16, 2024
"He's Barça guy, he has to stay and be one of the future captains. Gavi is Barcelona's future". pic.twitter.com/6MVynzUNO9
“ഗാവി നിർബന്ധമായും ഇവിടെ തുടരണം. അദ്ദേഹം തുടരും. ഭാവിയിൽ ടീമിന്റെ ക്യാപ്റ്റൻമാരിൽ ഒരാൾ കൂടിയാണ് ഗാവി.നമ്മൾ എപ്പോഴും ക്ലബ്ബിൽ നിന്നും പുറത്ത് പോകുന്ന താരങ്ങളെക്കുറിച്ച് സംസാരിക്കാറുണ്ട്. പക്ഷേ ഗാവി ബാഴ്സലോണയുടെ ഭാവിയാണ്, അക്കാര്യത്തിൽ സംശയങ്ങൾ ഒന്നും വേണ്ട “ഇതാണ് ബാഴ്സയുടെ പരിശീലകൻ പറഞ്ഞിട്ടുള്ളത്.
വരുന്ന സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ കിലിയൻ എംബപ്പേ പിഎസ്ജി വിടുകയാണ്. അതുകൊണ്ടുതന്നെ സാലറി ഇനത്തിൽ വലിയൊരു ആശ്വാസം ക്ലബ്ബിന് ലഭിക്കും. അതിനാൽ കൂടുതൽ മികച്ച താരങ്ങളെ കൊണ്ടുവരാൻ പിഎസ്ജി ഉദ്ദേശിക്കുന്നുണ്ട്. അക്കൂട്ടത്തിൽപ്പെട്ട ഒരു താരമാണ് ഗാവി. എന്നാൽ ബാഴ്സലോണ അദ്ദേഹത്തെ വിട്ട് നൽകില്ല എന്നത് ഏറെക്കുറെ ഉറപ്പായിട്ടുണ്ട്.