MSNന്റെ റെക്കോർഡ് MNM തകർക്കുമോ? സാധ്യതയെന്ന് പഠനങ്ങൾ!
ഈ സീസണിൽ തകർപ്പൻ പ്രകടനമാണ് ഫ്രഞ്ച് വമ്പൻമാരായ പിഎസ്ജി പുറത്തെടുത്തിട്ടുള്ളത്. ആകെ നാല് മത്സരങ്ങളാണ് ഈ സീസണിൽ പിഎസ്ജി കളിച്ചിട്ടുള്ളത്. നാലിലും വിജയിച്ച പിഎസ്ജി ആകെ അടിച്ചുകൂട്ടിയത് 21 ഗോളുകളാണ്. ഇതിൽ 15 ഗോളുകളും സൂപ്പർതാരങ്ങളായ ലയണൽ മെസ്സി, നെയ്മർ ജൂനിയർ,കിലിയൻ എംബപ്പേ എന്നിവരാണ് നേടിയിട്ടുള്ളത്.
7 ഗോളുകൾ നേടിയ നെയ്മറാണ് ഇതിൽ ഒന്നാമതുള്ളത്, ലയണൽ മെസ്സിയും കിലിയൻ എംബപ്പേയും 4 ഗോളുകൾ വീതം നേടിയിട്ടുണ്ട്. ചുരുക്കത്തിൽ മെസ്സി,നെയ്മർ,എംബപ്പേ കൂട്ടുകെട്ട് ഇപ്പോൾ തന്നെ ഫുട്ബോൾ ലോകത്തിന്റെ പേടിസ്വപ്നമായി കഴിഞ്ഞു.
എന്നാൽ 2015/16 സീസണിൽ ഇതുപോലെയൊരു കൂട്ടുകെട്ട് ഫുട്ബോൾ ലോകത്ത് ഗോളടിച്ചു കൂട്ടിയിരുന്നു. എഫ്സി ബാഴ്സലോണയുടെ MSN കൂട്ടുകെട്ടായിരുന്നത്. മെസ്സിക്കും നെയ്മർ പുറമേ ലൂയിസ് സുവാരസായിരുന്നു അന്ന് ബാഴ്സയുടെ മുന്നേറ്റ നിരയിൽ ഉണ്ടായിരുന്നത്. ആ സീസണിൽ ഒരു റെക്കോർഡ് കുറിക്കാൻ ഈ MSN കൂട്ടുകെട്ടിന് സാധിച്ചിരുന്നു.131 ഗോളുകളായിരുന്നു ആ സീസണിൽ ഈ മൂന്ന് താരങ്ങളും ചേർന്നുകൊണ്ട് എല്ലാ കോമ്പിറ്റിഷനിലുമായി നേടിയത്. 78 ഗോളുകളായിരുന്നു ലാലിഗയിൽ MSN ത്രയം സ്വന്തമാക്കിയിരുന്നത്.
— Murshid Ramankulam (@Mohamme71783726) August 25, 2022
ഈ റെക്കോർഡ് തകർക്കാൻ MNM ന് കഴിയുമോ എന്നുള്ളതാണ് ആരാധകർ ഉറ്റു നോക്കുന്നത്. എന്നാൽ നിലവിലെ ഈ ഉജ്ജ്വല ഫോം തുടരുകയാണെങ്കിൽ മൂന്നുപേരും ചേർന്നുകൊണ്ട് 152 ഗോളുകൾ വരെ നേടുമെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. പ്രമുഖ മാധ്യമമായTYC സ്പോർട്സാണ് ഇക്കാര്യം പുറത്ത് വിട്ടിരിക്കുന്നത്.
പക്ഷേ ഇതൊരു നീളമേറിയ സീസണാണ്. കൂടാതെ വേൾഡ് കപ്പിന്റെ ഒരിടവേളയും ഇത്തവണ വരുന്നുണ്ട്. അതുകൊണ്ടുതന്നെ ഈ ഉജ്ജ്വല ഫോം നിലനിർത്തുക എന്നുള്ളത് മൂന്ന് പേരെയും സംബന്ധിച്ചിടത്തോളം വലിയ വെല്ലുവിളി തന്നെയാണ്.