ഹിഗ്വയ്നെ തരാം, പകരം സുവാരസിനെ വേണമെന്ന് യുവന്റസ്, തള്ളികളഞ്ഞ് ബാഴ്സ !
സൂപ്പർ താരം ലൂയിസ് സുവാരസ് എങ്ങോട്ട് ചേക്കേറുക എന്നതും മെസ്സിയുടെ ട്രാൻസ്ഫർ വാർത്തകൾക്കിടയിലെ ഒരു പ്രധാനചർച്ചാ വിഷയമാണ്. കൂമാൻ താരത്തോട് ടീം വിടാൻ പറഞ്ഞ അന്ന് മുതൽ പലവിധ ക്ലബുകൾ താരത്തിന് വേണ്ടി രംഗപ്രവേശനം ചെയ്തിരുന്നു. ഡച്ച് ക്ലബായ അയാക്സ്, എംഎൽഎസ്സിലെ ഇന്റർമിയാമി, ഫ്രഞ്ച് ക്ലബായ പിഎസ്ജി എന്നിങ്ങനെ ഒരു നീണ്ടനിര തന്നെ സുവാരസിന് വേണ്ടി ഉണ്ടായിരുന്നു. ഇപ്പോഴിതാ മറ്റൊരു നീക്കം നടത്തിയിരിക്കുകയാണ് ഇറ്റാലിയൻ കരുത്തരായ യുവന്റസ്. ഒരു സ്വാപ് ഡീലിനുള്ള ശ്രമമാണ് യുവന്റസ് നടത്തിയത്. ഈ സീസണിൽ ക്ലബ് വിടുന്ന അർജന്റൈൻ സ്ട്രൈക്കെർ ഗോൺസാലോ ഹിഗ്വയ്ന് പകരം ലൂയിസ് സുവാരസിനെ തങ്ങൾക്ക് നൽകണം എന്നാണ് യുവന്റസിന്റെ ആവിശ്യം.
Juventus 'offer Barcelona swap deal for Luis Suarez' https://t.co/pZRyYzm6tL
— The Sun Football ⚽ (@TheSunFootball) August 29, 2020
എന്നാൽ ഈ ഓഫർ ബാഴ്സ ഉടനെ തന്നെ തള്ളികളഞ്ഞതായി ദി സൺ റിപ്പോർട്ട് ചെയ്യുന്നു. അതായത് സുവാരസിന് വേണ്ടിയുള്ള യുവന്റസിന്റെ ആദ്യശ്രമം ഫലം കണ്ടില്ല. ഈ സീസണോട് കൂടി ഹിഗ്വയ്ൻ തങ്ങളോട് വിടപറയുമെന്ന് പിർലോ അറിയിച്ചിരുന്നു. എന്നാൽ താരം ഏത് ക്ലബ്ബിലേക്ക് ചേക്കേറും എന്ന് ഇതുവരെ വ്യക്തമായിട്ടില്ല. മുൻ റയൽ മാഡ്രിഡ് താരം കൂടിയായ ഹിഗ്വയ്ൻ സമീപകാലത്ത് ഏറെ മോശം ഫോമിലാണ്. എന്നാൽ മരുഭാഗത്തുള്ള സുവാരസ് ഈ സീസണിൽ മാത്രമാണ് നിറംമങ്ങിയത്. അതിന് മുൻപെല്ലാം സുവാരസ് മികച്ച രീതിയിൽ ആയിരുന്നു കളിച്ചിരുന്നത്. പകരം താരത്തിന് അവസരം നൽകാൻ കൂമാൻ തയ്യാറാവാതെ നിൽക്കുകയായിരുന്നു. എന്നാൽ സുവാരസിന്റെ പകരക്കാരൻ എന്ന നിലക്ക് ശ്രമിച്ച ലൗറ്ററോ മാർട്ടിനെസിന്റെ ഇതുവരെ ബാഴ്സക്ക് ക്ലബിൽ എത്തിക്കാൻ കഴിഞ്ഞിട്ടില്ല. അത് കൊണ്ട് തന്നെ സുവാരസ് പോയാൽ പകരം ആര് ആ സ്ഥാനം കൈകാര്യം ചെയ്യും എന്നതും ബാഴ്സയെ അലട്ടുന്ന പ്രശ്നമാണ്. പക്ഷെ യുവന്റസ് മറ്റു രൂപത്തിൽ ഓഫറുകൾ നൽകാനും ശ്രമിച്ചേക്കും എന്നും വാർത്തകൾ ഉണ്ട്.
BREAKING: Juventus are very interested in Luis Suarez as their striker and could potentially get him on a free transfer 😱⚪️⚫️
— Italian Football TV (@IFTVofficial) August 27, 2020
📰 via Di Marzio pic.twitter.com/QeLp7XiXmv