‘I’m in love!’ ലെവന്റോസ്ക്കിയെ കുറിച്ച് സാവി!

ബയേൺ വിട്ടു കൊണ്ട് എഫ്സി ബാഴ്സലോണയിൽ എത്തിയിട്ടും സൂപ്പർ താരം റോബർട്ട് ലെവന്റോസ്ക്കിയുടെ ഗോളടി മികവിന് യാതൊരുവിധ കോട്ടവും തട്ടിയിട്ടില്ല.ഇന്നലെ യുവേഫ ചാമ്പ്യൻസ് ലീഗിൽ നടന്ന മത്സരത്തിൽ വിക്ടോറിയക്കെതിരെ ഹാട്രിക്കാണ് നേടിയിട്ടുള്ളത്. ഇതോടെ ഒരു റെക്കോർഡ് ലെവന്റോസ്ക്കി സ്വന്തമാക്കുകയും ചെയ്തിരുന്നു.യുവേഫ ചാമ്പ്യൻസ് ലീഗിന്റെ ചരിത്രത്തിൽ ഇതാദ്യമായാണ് ഒരു താരം മൂന്ന് വ്യത്യസ്ത ക്ലബ്ബുകൾക്ക് വേണ്ടി ഹാട്രിക്ക് കരസ്ഥമാക്കുന്നത്.

ഏതായാലും താരത്തിന്റെ ഈ മികവിനെ പ്രശംസിച്ചുകൊണ്ട് ഒരിക്കൽ കൂടി ബാഴ്സയുടെ പരിശീലകനായ സാവി രംഗത്ത് വന്നിട്ടുണ്ട്. ‘Iam In Love ‘ അഥവാ ഞാൻ പ്രണയത്തിലാണ് എന്നാണ് സാവി ഇതേക്കുറിച്ച് പറഞ്ഞിട്ടുള്ളത്. മത്സരശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ബാഴ്സയുടെ പരിശീലകൻ.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

“ലെവന്റോസ്ക്കിയുടെ ഹാട്രിക്ക് മാത്രമല്ല എന്നെ സന്തോഷിപ്പിക്കുന്നത്. അദ്ദേഹം നല്ല രൂപത്തിൽ കളിക്കുകയും നല്ല രൂപത്തിൽ ടീമിനെ കളിപ്പിക്കുകയും ചെയ്യുന്നു.തേഡ് മാനിനെ അദ്ദേഹത്തിന് നന്നായി അറിയാം.മാത്രമല്ല സ്പേസുകൾ കൃത്യമായി കൊണ്ട് അദ്ദേഹം റീഡ് ചെയ്യുകയും ചെയ്യുന്നു. അദ്ദേഹത്തിന്റെ കാര്യത്തിൽ ഞാനിപ്പോൾ പ്രണയത്തിലാണ്. അദ്ദേഹത്തിന്റെ സൈനിങ്ങ് ഫന്റാസ്റ്റിക് ആയിരുന്നു ” ഇതാണ് സാവി പറഞ്ഞിട്ടുള്ളത്.

ഈ ഹാട്രിക്ക് നേട്ടത്തോടുകൂടി ചാമ്പ്യൻസ് ലീഗ് ചരിത്രത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ ഗോൾ വേട്ടക്കാരനായി മാറാൻ ലെവന്റോസ്ക്കിക്ക് കഴിഞ്ഞിട്ടുണ്ട്.89 ഗോളുകളാണ് താരം നേടിയിട്ടുള്ളത്. മാത്രമല്ല ഈ സീസണിൽ ബാഴ്സക്ക് വേണ്ടി കളിച്ച 5 മത്സരങ്ങളിൽ നിന്ന് 8 ഗോളുകൾ പൂർത്തിയാക്കാനും താരത്തിന് സാധിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *