Humble, Simple Messi….!കക്ക ആ കഥ പറയുന്നു
ബ്രസീലിയൻ ഇതിഹാസമായ കക്ക ഒരുപാട് തവണ മെസ്സിക്കെതിരെ കളിച്ചിട്ടുള്ള താരമാണ്.Ac മിലാനിൽ കളിക്കുന്ന കാലത്തും റയൽ മാഡ്രിഡിൽ വെച്ചുകൊണ്ടും കക്ക മെസ്സിയെ നേരിട്ടിട്ടുണ്ട്. കൂടാതെ അർജന്റീനയും ബ്രസീലും ഏറ്റുമുട്ടുന്ന സമയത്തും ഇരുവരും മുഖാമുഖം വന്നിട്ടുണ്ട്.2007ൽ ബാലൺഡി’ഓർ പുരസ്കാരം നേടിയ താരം കൂടിയാണ് കക്ക.
എസി മിലാനിലായിരുന്ന സമയത്ത് ലയണൽ മെസ്സിയുമായി ജഴ്സി കൈമാറിയ രസകരമായ അനുഭവം കക്ക ഇപ്പോൾ പങ്കുവെച്ചിട്ടുണ്ട്. മെസ്സി വളരെയധികം വിനയമുള്ള, ലാളിത്യമുള്ള താരമാണ് എന്നാണ് കക്ക പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
“മെസ്സി മിലാനെതിരെ കളിച്ച ആ സമയത്ത് ഞാൻ അദ്ദേഹത്തോട് പറഞ്ഞു, മത്സരശേഷം എനിക്ക് നിങ്ങളുടെ ജേഴ്സി വേണമെന്നുള്ളത്.തീർച്ചയായും,അതൊരു ബഹുമതി തന്നെയായിരിക്കും എന്നാണ് മെസ്സി മറുപടി പറഞ്ഞത്. മത്സരശേഷം മെസ്സി മെക്സസുമായി ജേഴ്സി കൈമാറുന്നതാണ് ഞാൻ കണ്ടത്. മെസ്സി മറന്നതായിരിക്കും എന്നാണ് ഞാൻ കരുതിയത്.
എന്നാൽ ടണലിൽ വച്ചുകൊണ്ട് ഞാൻ മെസ്സിയെ വീണ്ടും കണ്ടുമുട്ടി.അപ്പോൾ മെസ്സി എന്നോട് പറഞ്ഞു,സോറി.. തന്റെ മകനുവേണ്ടി ജേഴ്സി വേണമെന്ന് മെക്സസ് എന്നോട് പറഞ്ഞിരുന്നു.എനിക്കത് നിരസിക്കാൻ കഴിഞ്ഞില്ല, കാരണം ഒരു കുട്ടിക്ക് നൽകിയ പ്രോമിസ് തെറ്റിക്കാൻ ഞാൻ കാരണമാവരുതല്ലോ. പിന്നീട് മെസ്സി എനിക്ക് പുതിയ ഒരു ജേഴ്സി നൽകി.മാത്രമല്ല എന്റെ ഒരു ജേഴ്സി മെസ്സി ആവശ്യപ്പെടുകയും ചെയ്തു. ഞാൻ മെസ്സിക്ക് ജേഴ്സി നൽകി. വളരെ രസകരമായ ഒരു സംഭവമായിരുന്നു അത്.മെസ്സി വളരെ സിമ്പിൾ ആയ,ഹമ്പിളായ ഒരു വ്യക്തിയാണ് “ഇതാണ് കക്ക പറഞ്ഞിട്ടുള്ളത്.
ഇന്ന് ഫുട്ബോൾ ലോകത്ത് സാധ്യമായതെല്ലാം സ്വന്തമാക്കാൻ മെസ്സിക്ക് കഴിഞ്ഞിട്ടുണ്ട്. കരിയറിന്റെ അവസാന ഘട്ടത്തിലൂടെയാണ് അദ്ദേഹം സഞ്ചരിച്ചു കൊണ്ടിരിക്കുന്നത്.ഇന്റർമയാമിക്ക് വേണ്ടി കളിച്ചുകൊണ്ടിരിക്കുന്ന മെസ്സി അവിടെത്തന്നെ വിരമിക്കും എന്നുള്ള ഒരു പ്രഖ്യാപനവും നടത്തിയിരുന്നു.