El Capitano : ഇതാണ് ക്യാപ്റ്റൻ, ഇതാവണം ക്യാപ്റ്റൻ!

ലാ ലിഗ സീസൺ അവസാനിക്കുമ്പോൾ റയലിനെ കീരീടത്തിലേക്ക് നയിച്ചതിൽ സുപ്രധാന പങ്കാണ് അവരുടെ നായകൻ സെർജിയോ റാമോസ് വഹിച്ചിരിക്കുന്നത്. സീസണിൽ മികച്ച പ്രകടനം നടത്തിയ താരം 11 ഗോളുകളും നേടി. ഇതോടെ ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ ഒരു ലാ ലിഗ സീസണിൽ ഏറ്റവും അധികം ഗോളുകൾ നേടിയ ഡിഫൻ്ററായി അദ്ദേഹം മാറി. 2005/06 സീസണിൽ ഗെറ്റാഫെക്ക് വേണ്ടി 10 ഗോളുകൾ നേടിയ മരിയാനോ പെർനിയയെയാണ് റാമോസ് ഇക്കാര്യത്തിൽ മറികടന്നത്.

ഈ സീസണിലെ റാമോസിൻ്റെ പ്രകടനത്തിൻ്റെ ചുരുക്കം ഇങ്ങനെയാണ്:

  • കളികൾ – 35
  • നേടിയ ഗോളുകൾ – 11
  • വഴങ്ങിയ ഗോൾ – 21
  • റിക്കവറീസ് – 210
  • ക്ലിയറൻസുകൾ – 98
  • ഇൻ്റർ സെപ്ഷനുകൾ – 49

വീഡിയോ റിപ്പോർട്ട് കാണാൻ താഴെ തന്നിരിക്കുന്ന വീഡിയോ പ്ലേ ചെയ്യൂ.

Leave a Reply

Your email address will not be published. Required fields are marked *