CR7നും റാമോസും പോയിട്ട് റയൽ തളർന്നിട്ടില്ല, പിന്നെയാണോ ക്രൂസ്…?
കഴിഞ്ഞ സീസൺ അവസാനിച്ചതോടുകൂടിയാണ് ടോണി ക്രൂസ് പ്രൊഫഷണൽ ഫുട്ബോളിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചത്. താരത്തിന്റെ വിരമിക്കൽ ഒരല്പം നേരത്തെയായി പോയിട്ടുണ്ട്.ഇത് ഏറ്റവും കൂടുതൽ തിരിച്ചടി ഏൽപ്പിച്ചത് റയൽ മാഡ്രിഡിനെ തന്നെയാണ്. അദ്ദേഹത്തിന്റെ അഭാവം റയലിനെ ഇപ്പോൾ വല്ലാതെ അലട്ടുന്നുണ്ട്.
ഈ സീസണിൽ റയൽ ബുദ്ധിമുട്ടാനുള്ള പ്രധാന കാരണം ക്രൂസ് ഇല്ല എന്നുള്ളത് തന്നെയാണ്. എന്നാൽ ഇതേ കുറിച്ച് ക്രൂസ് തന്നെ ചില കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്. റൊണാൾഡോയും റാമോസും ക്ലബ്ബ് വിട്ടിട്ടും റയലിന് പ്രത്യേകിച്ചൊന്നും പറ്റിയിട്ടില്ലെന്നും അത് തന്നെയാണ് തന്റെയും കാര്യത്തിൽ സംഭവിക്കുക എന്നുമാണ് ക്രൂസ് പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
“ക്രിസ്റ്റ്യാനോ റൊണാൾഡോയും സെർജിയോ റാമോസും ക്ലബ്ബ് വിട്ടപ്പോഴും റയൽ മാഡ്രിഡ് അതിനോട് അഡാപ്റ്റ് ആയിട്ടുണ്ട്. റയൽ മാഡ്രിഡ് എപ്പോഴും സാഹചര്യങ്ങളോട് അഡാപ്റ്റാവുകയും കിരീടങ്ങൾ നേടുകയും ചെയ്യും. അവർ രണ്ടുപേരും ഇല്ലാതെ രണ്ട് ചാമ്പ്യൻസ് ലീഗുകൾ നമ്മൾ നേടി. അവർ രണ്ടുപേരും ക്ലബ്ബിന്റെ ഇതിഹാസങ്ങളാണ്. അതു തന്നെയാണ് എന്റെ കാര്യത്തിലും സംഭവിക്കുക ” ഇതാണ് ക്രൂസ് പറഞ്ഞിട്ടുള്ളത്.
അതായത് റയൽ മാഡ്രിഡ് സാഹചര്യങ്ങളോട് പൊരുത്തപ്പെട്ട് പഴയ മികവിലേക്ക് എത്തും എന്ന് തന്നെയാണ് അദ്ദേഹം പറഞ്ഞുവെക്കുന്നത്. ഏതായാലും ക്രൂസിന്റെ അഭാവം റയലിനെ സംബന്ധിച്ചിടത്തോളം വലിയ ഒരു വിടവ് തന്നെയാണ്.