63 ഷോട്ടുകളിൽ നിന്ന് ഒരു ഗോൾ മാത്രം,ബെൻസിമയുടെ വിടവറിഞ്ഞ് റയൽ മാഡ്രിഡ്!

ഇന്ന് നടന്ന പ്രീ സീസൺ സൗഹൃദ മത്സരത്തിൽ സ്പാനിഷ് വമ്പൻമാരായ റയൽ മാഡ്രിഡിന് തോൽവി ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് യുവന്റസ് റയലിനെ പരാജയപ്പെടുത്തിയത്.യുവന്റസിന് വേണ്ടി മോയ്സെ കീൻ,തിമോത്തി വേ,ഡുസാൻ വ്ലഹോവിച്ച് എന്നിവരാണ് ഗോളുകൾ നേടിയത്. റയൽ മാഡ്രിഡിന്റെ ആശ്വാസഗോൾ വിനീഷ്യസ് ജൂനിയറാണ് നേടിയിരുന്നത്.

തുടർച്ചയായ രണ്ടാം മത്സരത്തിലാണ് ഇപ്പോൾ റയൽ മാഡ്രിഡ് പരാജയപ്പെടുന്നത്. കഴിഞ്ഞ മത്സരത്തിൽ എഫ്സി ബാഴ്സലോണയുടെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് റയൽ പരാജയപ്പെട്ടിരുന്നു. മാത്രമല്ല ഈ പ്രീ സീസണിൽ കളിച്ച നാലു മത്സരങ്ങളിൽ നിന്ന് എട്ടു ഗോളുകൾ റയലിന് വഴങ്ങേണ്ടി വന്നിട്ടുണ്ട്.റയലിന്റെ പ്രതിരോധം എത്രത്തോളം ദുർബലമാണ് എന്നുള്ളതിന്റെ തെളിവുകളാണ് ഇത്.

അതുമാത്രമല്ല,റയലിന്റെ അറ്റാക്കിങ് നിരയുടെ മൂർച്ചയും ഇപ്പോൾ കുറഞ്ഞിട്ടുണ്ട്. പ്രത്യേകിച്ച് ഗോളടിക്കാൻ ബുദ്ധിമുട്ടുന്ന ഒരു റയൽ മാഡ്രിഡിനെയാണ് ഇപ്പോൾ കാണാൻ സാധിക്കുക. കഴിഞ്ഞ രണ്ട് മത്സരങ്ങളിൽ നിന്ന് മാത്രമായി 63 ഷോട്ടുകളാണ് റയൽ മാഡ്രിഡ്. പക്ഷേ ഈ 63 ഷോട്ടുകളിൽ ഒന്നുമാത്രമാണ് ഗോളായത്.റയലിന്റെ മുന്നേറ്റ നിരയിലെ ഫിനിഷിംഗ് അപാകതയാണ് ഇതിൽ നിന്നും കാണാൻ സാധിക്കുന്നത്.

ഈ അവസരത്തിലാണ് സൂപ്പർ താരം കരീം ബെൻസിമയുടെ വിടവ് റയൽ മാഡ്രിഡ് കൃത്യമായി അറിയുന്നത്. ഈ സമ്മർ ട്രാൻസ്ഫർ ജാലകത്തിലായിരുന്നു അദ്ദേഹം ക്ലബ്ബ് വിട്ടുകൊണ്ട് അൽ ഇത്തിഹാദിലേക്ക് പോയത്. ഇതോടെ റയലിന് ഗോൾ നേടാൻ ആളില്ലാതെ പോവുകയായിരുന്നു.അതേസമയം അൽ ഇത്തിഹാദിൽ തകർപ്പൻ പ്രകടനമാണ് ഇപ്പോൾ ബെൻസിമ നടത്തുന്നത്. 3 മത്സരങ്ങളിൽ നിന്ന് മൂന്ന് ഗോളുകൾ അദ്ദേഹം നേടിക്കഴിഞ്ഞു. ഈ ഗോളടി ക്ഷാമം പരിഹരിക്കാൻ എത്രയും പെട്ടെന്ന് എംബപ്പേയെ കൊണ്ടുവരണമെന്നാണ് ആരാധകർ ആവശ്യപ്പെടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *