6 ഗോൾ നേടി പക വീട്ടി ആഴ്സണൽ,നാപോളിയെ വീണ്ടും തകർത്ത് റയൽ,യുണൈറ്റഡിന് സമനില.
ഇന്നലെ യുവേഫ ചാമ്പ്യൻസ് ലീഗിൽ നടന്ന മത്സരത്തിൽ പ്രീമിയർ ലീഗ് വമ്പൻമാരായ ആഴ്സണലിന് തകർപ്പൻ വിജയം. എതിരില്ലാത്ത ആറു ഗോളുകൾക്കാണ് ഫ്രഞ്ച് ക്ലബ്ബായ ലെൻസിനെ അവർ തോൽപ്പിച്ചത്. ആദ്യ മത്സരത്തിൽ ലെൻസിനോട് ഒന്നിനെതിരെ 2 ഗോളുകൾക്ക് അവർ പരാജയപ്പെട്ടിരുന്നു. അതിന് പ്രതികാരം വീട്ടുകയാണ് ഇത്തവണ ആഴ്സണൽ ചെയ്തിട്ടുള്ളത്. സ്വന്തം മൈതാനത്ത് വെച്ച് നടന്ന മത്സരത്തിന്റെ ആദ്യ പകുതിയിൽ തന്നെ അഞ്ച് ഗോളുകൾ ആഴ്സണൽ നേടിയിരുന്നു.ഹാവർട്സ്,ജീസസ്,സാക്ക,മാർട്ടിനെല്ലി,ഒഡീഗാർഡ്,ജോർഗീഞ്ഞോ എന്നിവരാണ് ഗോളുകൾ നേടിയത്.ഇതോടെ അടുത്ത റൗണ്ടിലേക്ക് മുന്നേറാൻ ഇവർക്ക് സാധിച്ചു.
19-YEAR-OLD NICO PAZ SCORES HIS FIRST GOAL FOR REAL MADRID 😨
— ESPN FC (@ESPNFC) November 29, 2023
CASTILLA PRODUCT 🔥 pic.twitter.com/ScFcmWmkIv
അതേസമയം ഇന്നലെ നടന്ന മറ്റൊരു മത്സരത്തിൽ റയൽ മാഡ്രിഡ് വിജയം സ്വന്തമാക്കിയിട്ടുണ്ട്.രണ്ടിനെതിരെ നാല് ഗോളുകൾക്കാണ് സ്വന്തം മൈതാനത്ത് നാപോളിയെ അവർ പരാജയപ്പെടുത്തിയത്.റോഡ്രിഗോ,ബെല്ലിങ്ങ്ഹാം,നിക്കോ പാസ്,ഹൊസേലു എന്നിവരുടെ ഗോളുകളാണ് റയൽ മാഡ്രിഡിന് വിജയം സമ്മാനിച്ചിട്ടുള്ളത്.ഇതോടെ സമ്പൂർണരായി കൊണ്ട് റയൽ കുതിപ്പ് തുടരുകയാണ്.കളിച്ച അഞ്ചുമത്സരങ്ങളിലും റയൽ മാഡ്രിഡ് ഇപ്പോൾ വിജയം സ്വന്തമാക്കിയിട്ടുണ്ട്.
എന്നാൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ഇന്നലെ സമനില വഴങ്ങി.ഗലാറ്റസറെയാണ് അവരെ സമനിലയിൽ തളച്ചത്.ഇരു ടീമുകളും മൂന്ന് ഗോളുകൾ വീതം നേടുകയായിരുന്നു. യുണൈറ്റഡ് ഗോൾകീപ്പർ ഒനാനയുടെ പിഴവുകളാണ് അവർക്ക് തിരിച്ചടിയായത്.ഗർനാച്ചോ,ഫെർണാണ്ടസ്,മക്ടോമിനി എന്നിവരാണ് യുണൈറ്റഡിന് വേണ്ടി ഗോളുകൾ നേടിയത്.സിയച്ച് തുർക്കിഷ് ക്ലബ്ബിനുവേണ്ടി ഇരട്ട ഗോളുകൾ നേടി. നിലവിൽ ഗ്രൂപ്പിൽ നാലാം സ്ഥാനത്തുള്ള യുണൈറ്റഡ് പുറത്താവൽ ഉറപ്പിച്ചു കഴിഞ്ഞിട്ടുണ്ട്.