5 റെഡ് ബുൾസ് കുടിച്ച പോലെ :സിമയോണിയെ കുറിച്ച് ട്രിപ്പിയർ പറയുന്നു!

2019 മുതൽ 2022 വരെ സ്പാനിഷ് വമ്പൻമാരായ അത്ലറ്റിക്കോ മാഡ്രിഡിന് വേണ്ടി കളിച്ചിട്ടുള്ള താരമാണ് കീറൻ ട്രിപ്പിയർ. അതിനുശേഷം അദ്ദേഹം ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബായ ന്യൂകാസിൽ യുണൈറ്റഡിലേക്ക് ചേക്കേറുകയായിരുന്നു.ഇന്ന് ന്യൂകാസിലിന്റെ വളരെ പ്രധാനപ്പെട്ട താരമാണ് ട്രിപ്പിയർ. പ്രീമിയർ ലീഗിൽ ന്യൂകാസിൽ കളിച്ച 34 മത്സരങ്ങളിൽ മുഴുവൻ മത്സരങ്ങളിലും ഇദ്ദേഹം പങ്കെടുത്തിട്ടുണ്ട്.

അത്ലറ്റിക്കോയിൽ ഡിയഗോ സിമയോണിക്ക് കീഴിലായിരുന്നു ഈ താരം കളിച്ചിരുന്നത്.ഇപ്പോഴിതാ സിമയോണിയെ കുറിച്ച് ചില കാര്യങ്ങൾ ട്രിപ്പിയർ പറഞ്ഞിട്ടുണ്ട്.ഈ പരിശീലകന്റെ എനർജിയെക്കുറിച്ചാണ് ഇദ്ദേഹം സംസാരിച്ചിട്ടുള്ളത്.5 റെഡ് ബുള്ളുകൾ ഒരുമിച്ച് കുടിച്ച പോലെയാണ് സിമയോണി ടച്ച് ലൈനിന് പുറത്തുനിൽക്കുക എന്നാണ് ട്രിപ്പിയർ പറഞ്ഞിട്ടുള്ളത്. അദ്ദേഹത്തിന്റെ വാക്കുകളെ ഗോൾ ഡോട്ട് കോം റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.

“തീർച്ചയായും സിമയോണി മറ്റുള്ളവരിൽ നിന്നും വളരെ വ്യത്യസ്തനായ ഒരു പരിശീലകനാണ്.ടച്ച് ലൈനിന് പുറത്ത് നമ്മൾ അത് എല്ലാവരും കാണാറുണ്ട്. ഓരോ മത്സരത്തിനു മുന്നേയും കോറിഡോറിലൂടെ അങ്ങോട്ടുമിങ്ങോട്ടും നടക്കുന്ന സിമയോണിയെ നമുക്ക് കാണാം. മാത്രമല്ല ഏകദേശം 40 മിനിറ്റോളം തറയിലേക്ക് നോക്കിക്കൊണ്ടിരിക്കുന്ന സിമയോണിയെയും നമുക്ക് കാണാം.അദ്ദേഹം എന്താണ് ഉദ്ദേശിക്കുന്നത് എന്ന് പോലും ചില സമയങ്ങളിൽ നമുക്ക് മനസ്സിലാവില്ല. മത്സരത്തിന് മുന്നേ 5 റെഡ് ബുള്ളുകൾ ഒരുമിച്ച് കഴിച്ച പോലെയാണ് അദ്ദേഹത്തെ നമുക്ക് കാണാനാവുക. ഒരു സമയത്തും അദ്ദേഹത്തിന് വെറുതെ ഇരിക്കാനാവില്ല,അദ്ദേഹത്തിന് വേണ്ടി നമ്മൾ ഓടാൻ തയ്യാറല്ലെങ്കിൽ അദ്ദേഹം പിന്നെ നമ്മളെ കളിപ്പിക്കില്ല. പരിശീലകൻ എന്ന നിലയിൽ അദ്ദേഹം ഇൻക്രെഡിബിൾ ആണ് ” ഇതാണ് ട്രിപ്പിയർ പറഞ്ഞിട്ടുള്ളത്.

2011 മുതലാണ് അത്ലറ്റിക്കോ മാഡ്രിഡിനെ സിമയോണി പരിശീലിപ്പിച്ച് തുടങ്ങിയത്. 2 ലാലിഗ കിരീടങ്ങൾ നേടിക്കൊടുക്കാൻ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. മാത്രമല്ല രണ്ടുതവണ ചാമ്പ്യൻസ് ലീഗ് ഫൈനൽ അത്ലറ്റിക്കോ കളിക്കുകയും ചെയ്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *