44 വർഷങ്ങൾക്ക് ശേഷം ആദ്യമായി വെള്ള ജേഴ്സിയണിഞ്ഞ് ബാഴ്സ, കാരണമറിയൂ!

ഇന്ന് നടന്ന പ്രീ സീസൺ സൗഹൃദ മത്സരത്തിൽ സ്പാനിഷ് വമ്പൻമാരായ എഫ്സി ബാഴ്സലോണക്ക് തോൽവി ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. മൂന്നിനെതിരെ അഞ്ചു ഗോളുകൾക്ക് പ്രീമിയർ ലീഗ് വമ്പൻമാരായ ആഴ്സണലാണ് ബാഴ്സയെ പരാജയപ്പെടുത്തിയത്.ആഴ്സണലിന് വേണ്ടി ട്രോസാർഡ് ഇരട്ട ഗോളുകൾ നേടിയപ്പോൾ സാക്ക,ഹാവെർട്സ്,വിയേര എന്നിവർ ഓരോ ഗോളുകൾ വീതം നേടുകയായിരുന്നു.ലെവന്റോസ്ക്കി,റാഫീഞ്ഞ,ടോറസ് എന്നിവരാണ് ബാഴ്സക്ക് വേണ്ടി ഗോളുകൾ നേടിയത്.

ഈ മത്സരത്തിൽ വെള്ള ജേഴ്സി അണിഞ്ഞു കൊണ്ടായിരുന്നു ബാഴ്സ കളിക്കാൻ ഇറങ്ങിയിരുന്നത്. ബാഴ്സ പുതിയ എവേ ജേഴ്‌സിയാണ് വെള്ള ജേഴ്സി.ഇത് ആരാധകർക്ക് പുതിയ ഒരു അനുഭവമാണ്. കാരണം 44 വർഷത്തിന് ശേഷമാണ് ഇപ്പോൾ ബാഴ്സ വെളുത്ത ജഴ്സി അണിഞ്ഞു കൊണ്ട് കളിക്കുന്നത്. ഇതിനു മുൻപ് 1979 ലാണ് ബാഴ്സ വെള്ള ജേഴ്സി അവസാനമായി അണിഞ്ഞത്.

യൊഹാൻ ക്രൈഫിന്റെ കാലഘട്ടത്തിലാണ് ബാഴ്സ വെള്ള ജേഴ്സി അണിഞ്ഞിരുന്നത്.1979ന് ശേഷം ബാഴ്സ ഇത് നിർത്തലാക്കുകയായിരുന്നു. കാരണം അവരുടെ ചിരവൈരികളായ റയൽ മാഡ്രിഡിന്റെ ജേഴ്‌സി വെള്ളയാണ്. അതുകൊണ്ടുതന്നെ പിന്നീട് ബാഴ്സ വെള്ള ജേഴ്സിയിൽ ഇറങ്ങിയിരുന്നില്ല. എന്നാൽ ഇപ്പോൾ യൊഹാൻ ക്രൈഫിനോടും 1970 കളിലെ മറ്റു ബാഴ്സ ഇതിഹാസങ്ങളോടുമുള്ള ആദരസൂചകമായി കൊണ്ടാണ് ക്ലബ്ബ് വെള്ള ജേഴ്‌സി ഇറക്കിയിരിക്കുന്നത്.

ഫ്രണ്ട്ലി മത്സരമാണെങ്കിലും ഈ ജേഴ്‌സിയിലെ ആദ്യ മത്സരത്തിൽ തന്നെ ബാഴ്സക്ക് തോൽവി രുചിക്കേണ്ടിവന്നു. ഇനി ബാഴ്സ അടുത്ത മത്സരം തങ്ങളുടെ ചിരവൈരികളായ റയൽ മാഡ്രിഡിനെതിരെയാണ് കളിക്കുക.ജൂലൈ മുപ്പതാം തീയതി പുലർച്ചെ രണ്ടര മണിക്കാണ് ഈ എൽ ക്ലാസിക്കോ പോരാട്ടം നടക്കുക.

Leave a Reply

Your email address will not be published. Required fields are marked *