25 മത്സരങ്ങൾ പൂർത്തിയായിപ്പോൾ സിദാന് നേരിടേണ്ടി വന്നത് തന്റെ ഏറ്റവും മോശം സീസൺ !
ഈ സീസണിൽ റയൽ മാഡ്രിഡിന്റെ അവസ്ഥകൾ ഒട്ടും ശുഭകരമല്ല എന്ന് പകൽ പോലെ വ്യക്തമാണ്. സീസണിൽ ആകെ 25 മത്സരങ്ങളാണ് റയൽ മാഡ്രിഡ് കളിച്ചത്. ഇതിൽ കേവലം 14 എണ്ണത്തിൽ മാത്രമാണ് റയൽ മാഡ്രിഡിന് വിജയിക്കാൻ സാധിച്ചത്. ആറു മത്സരത്തിൽ റയൽ തോറ്റപ്പോൾ അഞ്ചെണ്ണം സമനിലയിൽ കലാശിച്ചു. ചുരുക്കത്തിൽ റയൽ മാഡ്രിഡ് പരിശീലകനായി ചുമതലയേറ്റ ശേഷം ഇതാദ്യമായാണ് ഇത്തരമൊരു മോശം തുടക്കം സിദാന് ലഭിക്കുന്നത്. റയൽ പരിശീലകനായ ശേഷം ഇതിന് മുമ്പ് ഇത്രയും തോൽവികളും സമനിലകളും തുടക്കത്തിൽ തന്നെ സിദാന് ഏറ്റുവാങ്ങേണ്ടി വന്നിട്ടില്ലായിരുന്നു. 2015/16-ലാണ് സിദാന്റെ ആദ്യത്തെ സീസൺ ആരംഭിക്കുന്നത്. അന്ന് 25 മത്സരങ്ങൾ പൂർത്തിയായപ്പോൾ കേവലം 4 സമനിലകളും 3 തോൽവികളും മാത്രമായിരുന്നു. ചാമ്പ്യൻസ് ലീഗിൽ ഒരേയൊരു സമനില മാത്രമായിരുന്നു റയൽ വഴങ്ങിയിരുന്നത്.
25 games into the season… Real Madrid have never had so many bad results under Zinedine Zidane 👎
— MARCA in English (@MARCAinENGLISH) January 16, 2021
https://t.co/rNLuxjdkrr pic.twitter.com/vI8B00n0y0
അതിന് ശേഷമുള്ള സീസൺ ആയിരുന്നു സിദാന്റെ ഏറ്റവും മികച്ച സീസൺ. ഒരൊറ്റ മത്സരം പോലും ഈ 25 മത്സരങ്ങളിൽ റയൽ അറിഞ്ഞിരുന്നില്ല. ജനുവരിയിൽ സെവിയ്യക്കെതിരെയാണ് റയൽ തോൽവി അറിഞ്ഞത്.ചാമ്പ്യൻസ് ലീഗിൽ ഒരേയൊരു സമനില മാത്രമാണ് റയൽ വഴങ്ങിയത്. 2017/18 സീസണിൽ ആദ്യത്തെ 25 മത്സരങ്ങൾ കഴിഞ്ഞപ്പോൾ മൂന്ന് തോൽവികൾ സിദാൻ വഴങ്ങി രണ്ടെണ്ണം ലീഗിലും ഒന്ന് ചാമ്പ്യൻസ് ലീഗിലുമായിരുന്നു. അഞ്ച് സമനിലകളും ഇക്കാലയളവിൽ വഴങ്ങി. ഏതായാലും ഏറ്റവും കൂടുതൽ പെർ മാച്ച് കിരീടങ്ങൾ ഉള്ള റെക്കോർഡ് സിദാന്റെ പേരിലാണ്. ഇതിനാൽ തന്നെ സിദാന്റെ റയൽ മാഡ്രിഡ് തിരിച്ചു വരുമെന്ന വിശ്വാസത്തിലാണ് ആരാധകർ.
From his lack of confidence in youth to his predictable football… these are Zidane's 6⃣ sins 🧐https://t.co/s0baeYo71Z pic.twitter.com/MT4vkNiXsN
— MARCA in English (@MARCAinENGLISH) January 16, 2021