12 വ്യത്യസ്ത മുന്നേറ്റനിരകൾ,ഫലം കാണാതെ സാവിയുടെ പരീക്ഷണങ്ങൾ!
ഇന്നലെ ലാലിഗയിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിനായിരുന്നു എഫ്സി ബാഴ്സലോണ അലാവസിനെ പരാജയപ്പെടുത്തിയത്.മത്സരത്തിന്റെ 87-ആം മിനുട്ടിൽ ഫ്രെങ്കി ഡി യോങ് നേടിയ ഗോളാണ് ബാഴ്സക്ക് ജയം സമ്മാനിച്ചത്.ഫെറാൻ ടോറസായിരുന്നു ഈ ഗോളിന് വഴിയൊരുക്കിയത്.അബ്ദേ,ലൂക്ക് ഡി യോങ്,ഫെറാൻ ടോറസ് എന്നിവരെയായിരുന്നു സാവി മുന്നേറ്റനിരയിൽ അണിനിരത്തിയത്.
ഏതായാലും കഴിഞ്ഞ ദിവസം പ്രമുഖ സ്പാനിഷ് മാധ്യമമായ മാർക്ക ഒരു കണക്ക് പുറത്തു വിട്ടിട്ടുണ്ട്.അതായത് അവസാനത്തെ 13 മത്സരങ്ങളിൽ 12 വ്യത്യസ്ത മുന്നേറ്റനിരയെയാണ് സാവി ഉപയോഗിച്ചിട്ടുള്ളത്.സാവിക്ക് ഇതുവരെ ഒരു സ്ഥിരം ത്രയത്തെ ഇതുവരെ മുന്നേറ്റനിരയിൽ കണ്ടെത്താൻ സാധിച്ചിട്ടില്ല.അത്കൊണ്ട് തന്നെ അദ്ദേഹത്തിന്റെ പരീക്ഷണങ്ങൾ തുടരുകയാണ്.
Barcelona have had 12 different attacking trios in the last 13 games 😳https://t.co/3Gm8DouN4y
— MARCA in English (@MARCAinENGLISH) January 23, 2022
മുന്നേറ്റനിരയുടെ ശക്തി വർദ്ധിപ്പിക്കാനായി സിറ്റിയിൽ നിന്നും സ്വന്തമാക്കിയ ടോറസ് നിലവിൽ മികച്ച ഫോമിലാണ് കളിച്ചു കൊണ്ടിരിക്കുന്നത്.അത്കൊണ്ട് തന്നെ അദ്ദേഹത്തിന് സ്റ്റാർട്ടിങ് ഇലവനിൽ സ്ഥാനം ഉറപ്പാണ്.അതേസമയം അൻസു ഫാറ്റി തിരിച്ചു വന്നത് സാവിക്ക് ആശ്വാസം നൽകിയിരുന്നു.പക്ഷെ അദ്ദേഹത്തിന് അത്ലറ്റിക്കിനെതിരെ വീണ്ടും പരിക്കേൽക്കുകയായിരുന്നു.മറ്റൊരു താരമായ ഡെമ്പലെയും ബാഴ്സയും തമ്മിൽ നിലവിൽ അത്ര നല്ല ബന്ധത്തിലല്ല.ലൂക്ക് ഡി യോങ്,മാർട്ടിൻ ബ്രയിത്വൈറ്റ് എന്നിവർ തിരിച്ചെത്തിയത് സാവിക്ക് ആശ്വാസമാണ്.കൂടാതെ യുവതാരങ്ങളെയും സാവി പരീക്ഷിക്കുന്നുണ്ട്.
പക്ഷെ ചാമ്പ്യൻസ് ലീഗ്,കോപ ഡെൽ റേ,സ്പാനിഷ് സൂപ്പർ കപ്പ് എന്നിവയിൽ നിന്നൊക്കെ ബാഴ്സ പുറത്തായിട്ടുണ്ട്.ലാലിഗയിൽ ആദ്യ നാലിൽ ഇടം നേടാൻ ബാഴ്സക്ക് കഴിഞ്ഞിട്ടില്ല.അത്കൊണ്ട് തന്നെ ഈ പ്രശ്നങ്ങൾക്ക് സാവി എത്രയും പെട്ടെന്ന് പരിഹാരം കാണേണ്ടത് അത്യാവശ്യമാണ്.