12 ഫസ്റ്റ് ടീം താരങ്ങൾ, 11 യുവതാരങ്ങൾ, 13 താരങ്ങൾ അന്താരാഷ്ട്രഡ്യൂട്ടിയിൽ, റയലിന്റെ പ്രീ സീസൺ തുടങ്ങുന്നു !
റയൽ മാഡ്രിഡിന്റെ പ്രീ സീസൺ ഒരുക്കങ്ങൾക്ക് തിങ്കളാഴ്ച്ച തുടക്കമാവും. നിലവിലെ ലാലിഗ കിരീടം നിലനിർത്തുക എന്ന ലക്ഷ്യത്തോടെയാണ് റയൽ മാഡ്രിഡ് പുതിയ സീസണിന് തുടക്കം കുറിക്കുന്നത്. എന്നാൽ തിങ്കളാഴ്ച്ച പതിമൂന്ന് താരങ്ങളെ പരിശീലകൻ സിദാന് ലഭ്യമാവില്ല. തങ്ങളുടെ രാജ്യങ്ങൾക്ക് വേണ്ടിയുള്ള മത്സരങ്ങൾക്കുള്ള ഒരുക്കത്തിലാണ് പതിമൂന്ന് താരങ്ങൾ. അതേ സമയം പന്ത്രണ്ട് ഫസ്റ്റ് ടീം താരങ്ങളെയാണ് സിദാന് ലഭ്യമാവുക. പതിനൊന്ന് യുവതാരങ്ങളെ സിദാൻ പ്രീസീസണിന് കൂടെ കൂട്ടാൻ തീരുമാനിച്ചിട്ടുണ്ട്. മരിയാനോ ഡയസ്, ഡാനി സെബയോസ്, ബോർജ മയോറോൾ, അൽവാരോ ഓഡ്രിയോസോള, ജെയിംസ് റോഡ്രിഗസ്, ബ്രാഹിം ഡയസ് എന്നിവരുടെ ഭാവി ഇതുവരെ തീരുമാനിക്കപ്പെട്ടിട്ടില്ല എന്നാണ് മാർക്ക പറയുന്നത്. സിദാന്റെ കോച്ചിംഗ് സ്റ്റാഫിൽ മാറ്റമൊന്നും ഇല്ല. അസിസ്റ്റന്റുകൾ ആയിട്ട് ഡേവിഡ് ബെറ്റോണിയും ഹാമിദൗ സൈഡിയയുമുണ്ട്. ഫിറ്റ്നസ് പരിശീലകൻ ആയി ഗ്രിഗറി ഡുപോന്റ്, ഗോൾകീപ്പിങ് കോച്ച് ആയി റോബർട്ടോ വാസ്‌ക്കസ് എന്നിവരാണ് ഉള്ളത്.
✅ 12 first team players
— MARCA in English (@MARCAinENGLISH) August 29, 2020
❌ 13 on international duty
💫 11 youngsters
This is the @realmadriden squad that will start pre-season on Monday
🔙 https://t.co/FwSpBRmJdq pic.twitter.com/PLCk1A5tcl
ലഭ്യമായ 12 ഫസ്റ്റ് ടീം താരങ്ങൾ
Marcelo, Eder Militao, Nacho, Casemiro, Luka Modric, Fede Valverde, Isco, Karim Benzema, Vinicius Junior, Rodrygo Goes, Martin Odegaard and Lucas Vazquez,
ഇന്റർനാഷണൽ ഡ്യൂട്ടിയിൽ ഉള്ള 13 താരങ്ങൾ
Thibaut Courtois, Eden Hazard, Sergio Ramos, Dani Carvajal, Marco Asensio, Sergio Reguilon, Oscar Rodriguez, Andriy Lunin, Ferland Mendy, Raphael Varane, Toni Kroos, Gareth Bale and Luka Jovic.
പ്രൊമോട്ട് ചെയ്യപ്പെട്ട 11 യുവതാരങ്ങൾ
They are goalkeepers Luis Lopez and Toni Fuidias; right-back Sergio Santos, centre-back Victor Chust, left-back Miguel Gutierrez; midfielders Antonio Blanco, Ivan Morante, Sergio Arribas and Marvin Park; plus striker Juanmi Latasa.