1026 ദിവസങ്ങൾക്ക് ശേഷം സാൻഡിയാഗോ ബെർണാബുവിൽ തിരിച്ചെത്തി സിദാൻ!

2021 മെയ് മാസത്തിലായിരുന്നു സിനദിൻ സിദാൻ റയൽ മാഡ്രിഡിനോട് വിട പറഞ്ഞത്. താരം എന്ന നിലയിലും പരിശീലകൻ എന്ന നിലയിലും നിരവധി നേട്ടങ്ങൾ കരസ്ഥമാക്കിയതിനുശേഷമായിരുന്നു അദ്ദേഹത്തിന്റെ പടിയിറക്കം. അദ്ദേഹം ഇപ്പോൾ സാന്റിയാഗോ ബെർണാബുവിലേക്ക് തന്നെ മടങ്ങി എത്തിയിട്ടുണ്ട്. കൃത്യമായി പറഞ്ഞാൽ 1026 ദിവസങ്ങൾക്ക് ശേഷം അദ്ദേഹം തന്റെ പ്രിയപ്പെട്ട മൈതാനത്തേക്ക് മടങ്ങി വന്നിട്ടുണ്ട്.

അതായത് ഇന്നലെ ഒരു ചാരിറ്റി മത്സരം സാന്റിയാഗോ ബെർണാബുവിൽ വെച്ച് സംഘടിപ്പിക്കപ്പെട്ടിരുന്നു. റയൽ മാഡ്രിഡ് ഇതിഹാസങ്ങളും എഫ്സി പോർട്ടോ ഇതിഹാസങ്ങളും തമ്മിലായിരുന്നു ഈ മത്സരം നടന്നിരുന്നത്.റയൽ മാഡ്രിഡ് ഫൗണ്ടേഷൻ തന്നെയായിരുന്നു മത്സരം സംഘടിപ്പിക്കപ്പെട്ടിരുന്നത്. സിറോസിസ് രോഗബാധിതരെ സഹായിക്കാൻ വേണ്ടിയുള്ള ഫണ്ട് ശേഖരണാർത്ഥമാണ് ഈ മത്സരം സംഘടിപ്പിക്കപ്പെട്ടിട്ടുള്ളത്.

ഈ മത്സരത്തിലാണ് ഒരിക്കൽ കൂടി അദ്ദേഹം റയൽ മാഡ്രിഡിന്റെ ജേഴ്സി അണിഞ്ഞിട്ടുള്ളത്.മത്സരത്തിന്റെ 40 മിനിറ്റോളം അദ്ദേഹം കളിച്ചു.ആ പഴയ പ്രതിഭയുടെ മിന്നലാട്ടങ്ങൾ അദ്ദേഹം പ്രകടിപ്പിച്ചു.വലിയ വരവേൽപ്പായിരുന്നു ആരാധകർക്ക് തങ്ങളുടെ ഇതിഹാസത്തിന് നൽകിയിരുന്നത്. മത്സരശേഷം 51 കാരനായ താരം പറഞ്ഞ വാക്കുകൾ ഇങ്ങനെയാണ്.

“പഴയ ടച്ച് ഇപ്പോഴും ഉണ്ട്,പക്ഷേ പഴയപോലെ മൂവ് ചെയ്യാൻ കഴിയുന്നില്ല.ഞങ്ങളെക്കാൾ 10 വയസ്സ് കുറവുള്ളവരാണ് പലരും പോർട്ടോ താരങ്ങൾ. ഞങ്ങൾ ഇവിടെ സഹായിക്കാൻ വന്നതാണ്.അതുകൊണ്ടുതന്നെയാണ് ആളുകളും ഈ മത്സരം വീക്ഷിക്കാൻ വന്നിട്ടുള്ളത്.സിറോസിസ്നെതിരെ പോരാടുന്ന ആളുകളെ സംബന്ധിച്ചിടത്തോളവും അവരുടെ കുടുംബങ്ങളെ സംബന്ധിച്ചിടത്തോളവും ഇത് പ്രധാനപ്പെട്ട ഒരു ദിവസമാണ്, ഞങ്ങളും അവർക്കൊപ്പം ഉണ്ട് ” ഇതാണ് റയൽ മാഡ്രിഡ് ലെജന്റ് പറഞ്ഞിട്ടുള്ളത്.

റയൽ മാഡ്രിഡിന്റെ പരിശീലക സ്ഥാനം ഒഴിഞ്ഞതിനു ശേഷം അദ്ദേഹം മറ്റേത് ടീമിന്റെയും പരിശീലക സ്ഥാനം ഏറ്റെടുത്തിട്ടില്ല.ഒരുപാട് ഓഫറുകൾ അദ്ദേഹത്തിന് ലഭിച്ചിരുന്നു. ഫ്രഞ്ച് ദേശീയ ടീമിന്റെ പരിശീലകനാവാൻ സാധിക്കും എന്ന പ്രതീക്ഷയിൽ ആയിരുന്നു അദ്ദേഹം ഉണ്ടായിരുന്നത്. എന്നാൽ ദെഷാപ്സിന്റെ കോൺട്രാക്ട് ഫാൻസ് പുതുക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *