10 മില്യൺ യുറോ എന്നുള്ളത് പിഎസ്ജിക്ക് കോഫി വാങ്ങാനുള്ള പണം പോലെ : പരിഹസിച്ച് ടെബാസ്

ഫ്രഞ്ച് വമ്പൻമാരായ പിഎസ്ജിയുടെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചും സ്ഥിതിയെക്കുറിച്ചും നിരവധി വിവാദങ്ങൾ കഴിഞ്ഞ കുറച്ചു വർഷങ്ങളിൽ നിലനിന്നു പോരുന്നുണ്ട്. അതുമായി ബന്ധപ്പെട്ട ഒരു റിപ്പോർട്ട് ഈയിടെ പുറത്തേക്ക് വന്നിരുന്നു.അതായത് വലിയ രൂപത്തിലുള്ള നഷ്ടം കഴിഞ്ഞ കുറച്ചു വർഷങ്ങളിൽ പിഎസ്ജിക്ക് ഏൽക്കേണ്ടി വന്നിട്ടുണ്ട്. അതുകൊണ്ടുതന്നെ അവരുടെ സാമ്പത്തിക ഇടപാടുകളിൽ FFP നിയമങ്ങൾ ലംഘിക്കപ്പെട്ടു എന്നുള്ളത് യുവേഫ കണ്ടെത്തിയിരുന്നു. മാത്രമല്ല ഈ വർഷത്തിനുള്ളിൽ അത് പരിഹരിച്ചില്ലെങ്കിൽ പിഴ ചുമത്തുമെന്നും യുവേഫ പിഎസ്ജിയെ അറിയിച്ചിരുന്നു.

യഥാർത്ഥത്തിൽ 65 മില്യൺ യൂറോയാണ് പിഴയായി കൊണ്ട് വരിക.എന്നാൽ 55 മില്യൺ യൂറോ സസ്പെൻഡ് ചെയ്യപ്പെട്ടിട്ടുണ്ട്. അതുകൊണ്ടുതന്നെ പിഎസ്ജി പിഴയായി കൊണ്ട് നടക്കേണ്ടി വരിക കേവലം 10 മില്യൺ യൂറോ മാത്രമാണ്. ഈയൊരു തുകയെ ലാലിഗ പ്രസിഡന്റായ ഹവിയർ ടെബാസ് പരിഹസിച്ചിട്ടുണ്ട്. അതായത് പിഎസ്ജിയെ സംബന്ധിച്ചിടത്തോളം 10 മില്യൺ യൂറോ എന്നുള്ളത് കോഫി വാങ്ങാൻ ചിലവഴിക്കുന്ന കാശ് മാത്രമാണ് എന്നാണ് ടെബാസ് പറഞ്ഞിട്ടുള്ളത്. അദ്ദേഹത്തിന്റെ വാക്കുകളെ GFFN റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.

” 10 മില്യൺ യുറോ എന്നുള്ളത് പിഎസ്ജിക്കും നാസർ അൽ ഖലീഫിക്കും കോഫി വാങ്ങാനുള്ള പണം പോലെയാണ്. ഉപരോധങ്ങൾ എപ്പോഴും ക്ലബ്ബുകളുടെ കായിക വശത്തെ ബാധിക്കുന്നതും ക്ലബ്ബുകൾക്ക് നിരാശ നൽകുന്നതുമായിരിക്കണം. പക്ഷേ അതൊന്നും പിഎസ്ജിയുടെ കാര്യത്തിൽ സംഭവിക്കുന്നില്ല. ഇത്തരം ശിക്ഷകൾ ഒന്നും തന്നെ ഒരിക്കലും വർക്ക് ആവാൻ പോകുന്നില്ല ” ടെബാസ് പറഞ്ഞു.

പിഎസ്ജിക്കും നാസർ അൽ ഖലീഫക്കുമെതിരെ ടെബാസ് സംസാരിക്കുന്നത് ഇതാദ്യമായിട്ടൊന്നുമല്ല.കിലിയൻ എംബപ്പേയുടെ കരാർ പുതുക്കിയ കാര്യത്തിലും ലാലിഗ പ്രസിഡണ്ട് രൂക്ഷവിമർശനങ്ങൾ പിഎസ്ജിക്കെതിരെ നടത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *