ഹൂലിയനെ അത്ലറ്റിക്കോയിൽ എത്തിച്ചത് ആര്? പിറകിൽ ആ രണ്ട് പേരുടെ കരങ്ങൾ!
മാഞ്ചസ്റ്റർ സിറ്റിയുടെ അർജന്റൈൻ സൂപ്പർ താരമായ ഹൂലിയൻ ആൽവരസ് അത്ലറ്റിക്കോ മാഡ്രിഡിലേക്ക് ചേക്കേറുന്നു എന്നുള്ളത് ഒട്ടുമിക്ക മാധ്യമപ്രവർത്തകരും സ്ഥിരീകരിച്ച കാര്യമാണ്. ഒഫീഷ്യൽ സ്ഥിരീകരണത്തിന് വേണ്ടിയാണ് ഇനി കാത്തുനിൽക്കുന്നത്. ആകെ 90 മില്യൺ യൂറോയോളമാണ് താരത്തിന് വേണ്ടി അത്ലറ്റിക്കോ മാഡ്രിഡ് ചിലവഴിക്കുന്നത്. അഞ്ചുവർഷത്തെ കരാറിലായിരിക്കും താരം ക്ലബ്ബുമായി ഒപ്പുവെക്കുക.
നിരവധി ക്ലബ്ബുകളിൽ നിന്നും ഈ അർജന്റൈൻ സൂപ്പർതാരത്തിന് ഓഫറുകൾ ഉണ്ടായിരുന്നു. ഏറ്റവും പ്രധാനപ്പെട്ട ഓഫർ പിഎസ്ജിയുടേത് തന്നെയായിരുന്നു. കൂടുതൽ സാലറി വാഗ്ദാനം ചെയ്തിരുന്നത് ഫ്രഞ്ച് ക്ലബ്ബ് തന്നെയായിരുന്നു. കൂടാതെ ചെൽസിക്കും ആഴ്സണലിനുമൊക്കെ ഈ താരത്തിൽ താല്പര്യമുണ്ടായിരുന്നു. എന്നാൽ അവരെയെല്ലാം പരാജയപ്പെടുത്തി കൊണ്ടാണ് അത്ലറ്റിക്കോ മാഡ്രിഡ് ഈ സൂപ്പർതാരത്തെ സ്വന്തമാക്കുന്നത്. ഇതിന് പിന്നിൽ പ്രധാനമായും പ്രവർത്തിച്ചത് അത്ലറ്റിക്കോയുടെ അർജന്റൈൻ പരിശീലകനായ ഡിയഗോ സിമയോണിയാണ്.
അദ്ദേഹം ഈ അർജന്റൈൻ താരത്തെ നിരന്തരം കോൺടാക്ട് ചെയ്തിരുന്നു. എന്നാൽ സിമയോണിക്ക് പുറമേ രണ്ടുപേരുടെ കരങ്ങളാണ് ഇതിന് പിന്നിൽ പ്രധാനമായും പ്രവർത്തിച്ചിട്ടുള്ളത്.അർജന്റൈൻ സൂപ്പർ താരങ്ങളായ റോഡ്രിഗോ ഡി പോൾ,നഹുവെൽ മൊളീന എന്നിവരാണ് ആ രണ്ടു താരങ്ങൾ.അർജന്റൈൻ ദേശീയ ടീമിലെ ഹൂലിയന്റെ സഹതാരങ്ങളാണ് ഇവർ.അത്ലറ്റിക്കോയിലേക്ക് ആൽവരസിനെ ജോയിൻ ചെയ്യാൻ ഏറ്റവും കൂടുതൽ പ്രേരിപ്പിച്ചത് ഈ രണ്ടു താരങ്ങൾ ആണെന്ന് സെസാർ ലൂയിസ് മെർലോ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
മറ്റൊരു അർജന്റൈൻ താരമായ എയ്ഞ്ചൽ കൊറേയയും അത്ലറ്റിക്കോ മാഡ്രിഡിന്റെ താരമാണ്. ഏതായാലും ഇവരുടെ കൂട്ടത്തിലേക്കാണ് ഇപ്പോൾ ഹൂലിയൻ കൂടി എത്തുന്നത്. കൂടാതെ മറ്റൊരു സൂപ്പർ സ്ട്രൈക്കർ ആയ സോർളോത്തിനെയും അവർ സ്വന്തമാക്കിയിട്ടുണ്ട്. കൂടാതെ ഡിഫൻഡർ ലെ നോർമാന്റും അത്ലറ്റിക്കോക്ക് വേണ്ടിയാണ് കളിക്കുക. ചുരുക്കത്തിൽ വരുന്ന സീസണിൽ അത്ലറ്റിക്കോയിൽ നിന്നും ഒരു തകർപ്പൻ പ്രകടനം ആരാധകർക്ക് പ്രതീക്ഷിക്കാം.