ഹാൻസി ഫ്ലിക്കിന്റെ ബാഴ്സ വിജയിച്ചു കൊണ്ട് തുടങ്ങി!
ഇന്നലെ ലാലിഗയിൽ നടന്ന ആദ്യ മത്സരത്തിൽ വിജയം സ്വന്തമാക്കാൻ വമ്പൻമാരായ എഫ്സി ബാഴ്സലോണക്ക് കഴിഞ്ഞിട്ടുണ്ട്.വലൻസിയയെയാണ് അവർ പരാജയപ്പെടുത്തിയിട്ടുള്ളത്. ഒന്നിനെതിരെ 2 ഗോളുകൾക്കായിരുന്നു അവരുടെ വിജയം.ഇതോടെ ആദ്യ ലാലിഗ മത്സരത്തിൽ വിജയം സ്വന്തമാക്കാൻ ബാഴ്സയുടെ പുതിയ പരിശീലകനായ ഹാൻസി ഫ്ലിക്കിന് കഴിഞ്ഞിട്ടുണ്ട്.
റോബർട്ട് ലെവൻഡോസ്ക്കിയാണ് ബാഴ്സലോണക്ക് വേണ്ടി തിളങ്ങിയിട്ടുള്ളത്. മത്സരത്തിൽ ആദ്യം ലീഡ് സ്വന്തമാക്കിയത് വലൻസിയയാണ്.44ആം മിനുട്ടിൽ ഹ്യൂഗോ ഡ്യൂറോയിലൂടെയാണ് അവർ ലീഡ് നേടിയിട്ടുള്ളത്.എന്നാൽ ഉടൻതന്നെ ബാഴ്സ സമനില ഗോൾ നേടി.
ലാമിൻ യമാലിന്റെ അസിസ്റ്റിൽ നിന്ന് റോബർട്ട് ലെവണ്ടോസ്ക്കിയാണ് സമനില ഗോൾ നേടിയത്. അങ്ങനെ ആദ്യ പകുതിയിൽ മത്സരം സമനിലയിൽ പിരിഞ്ഞു.പിന്നീട് രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ ബാഴ്സക്ക് അനുകൂലമായി ഒരു പെനാൽറ്റി ലഭിച്ചു. അതും ലെവ വിജയകരമായി കൊണ്ട് ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു. ഇതോടെയാണ് ബാഴ്സ വിജയം സ്വന്തമാക്കിയത്
നിലവിൽ മൂന്ന് പോയിന്റുകൾ ഉള്ള ബാഴ്സ ഒന്നാം സ്ഥാനത്താണ്. അടുത്ത മത്സരത്തിൽ അവരുടെ എതിരാളികൾ അത്ലറ്റിക്ക് ക്ലബ്യാണ്.ഓഗസ്റ്റ് 24-ആം തീയതിയാണ് ഈ മത്സരം നടക്കുക.