ഹാലണ്ടുമായി നേരിട്ട് ചർച്ച നടത്തിയോ? സാവി പറയുന്നു!
കഴിഞ്ഞ ദിവസമായിരുന്നു ഫുട്ബോൾ ലോകത്ത് നിന്ന് ഒരു റൂമർ പുറത്തേക്ക് വന്നത്.എഫ്സി ബാഴ്സലോണയുടെ പരിശീലകനായ സാവി യുവസൂപ്പർ താരമായ എർലിംഗ് ഹാലണ്ടിനെ നേരിട്ട് കണ്ടു ചർച്ചകൾ നടത്തി എന്നായിരുന്നു വാർത്ത.ജർമ്മനിയിലേ മ്യൂണിക്കിൽ വെച്ചാണ് ഇരുവരും കൂടിക്കാഴ്ച്ച നടത്തിയത് എന്നാണ് റൂമറുകൾ. ഇതുമായി ബന്ധപ്പെട്ട് കൊണ്ട് ബാഴ്സ അധികൃതർ ഒന്നും തന്നെ പ്രതികരിച്ചിരുന്നില്ല.
ഇപ്പോഴിതാ സാവി തന്നെ ഇക്കാര്യത്തിൽ പ്രതികരണം അറിയിച്ചിട്ടുണ്ട്.അതായത് ഹാലണ്ടിനെ കണ്ടു എന്നുള്ള കാര്യം ബാഴ്സ പരിശീലകൻ നിഷേധിച്ചിട്ടില്ല.മറിച്ച് തനിക്കൊന്നും ഇപ്പോൾ പറയാൻ കഴിയില്ല എന്നാണ് സാവി പറഞ്ഞത്. കഴിഞ്ഞ ദിവസത്തെ പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു സാവി.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
— Murshid Ramankulam (@Mohamme71783726) March 6, 2022
” എനിക്ക് അതുമായി ബന്ധപ്പെട്ട കാര്യങ്ങളിലെ വിശദാംശങ്ങൾ വെളിപ്പെടുത്താനാവില്ല. എനിക്കിപ്പോൾ ആകെ പറയാൻ കഴിയുന്ന കാര്യം, ഞങ്ങളിപ്പോൾ ബാഴ്സയുടെ വർത്തമാന കാലത്തിനും ഭാവി കാലത്തിനും വേണ്ടി പ്രവർത്തിച്ചു കൊണ്ടിരിക്കുകയാണ്. അതിനേക്കാൾ കൂടുതൽ ഒന്നും തന്നെ എനിക്ക് പറയാൻ കഴിയില്ല. അങ്ങനെയാണെങ്കിൽ തന്നെ അത് പറയുന്ന ആദ്യത്തെ ആൾ ഞാനാവില്ല. ഉദാഹരണത്തിന് ഇന്നലെയാണ് ഞങ്ങൾ പാബ്ലോ ടോറസിന്റെ സൈനിങ് അറിയിച്ചത്.ഹാലണ്ടിന്റെ കാര്യത്തിൽ എനിക്ക് ഒന്നും തന്നെ അനൗൺസ് ചെയ്യാൻ കഴിയില്ല. ഞങ്ങൾ ക്ലബ്ബിന്റെ നല്ലതിനു വേണ്ടിയാണ് പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത് ” സാവി പറഞ്ഞു.