ഹാലണ്ടിന്റെ കാര്യത്തിൽ റിസ്ക്ക് എടുക്കുമോ? ലാപോർട്ട പറയുന്നു!
സൂപ്പർ താരം എർലിംഗ് ഹാലണ്ടിനെ ടീമിലേക്ക് എത്തിക്കാൻ ശ്രമിക്കുന്നവരിൽ പ്രധാനികളാണ് സ്പാനിഷ് വമ്പന്മാരായ എഫ്സി ബാഴ്സലോണ. ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ നേരത്തെ തന്നെ നടന്നു കഴിഞ്ഞിട്ടുണ്ട്.എന്നാൽ ബാഴ്സക്ക് വെല്ലുവിളിയായി കൊണ്ട് റയലും സിറ്റിയുമൊക്കെ ഹാലണ്ടിന് വേണ്ടി രംഗത്തുണ്ട്.ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം മാഞ്ചസ്റ്റർ സിറ്റിയിലേക്ക് താരം എത്താനാണ് ഏറ്റവും കൂടുതൽ സാധ്യത കൽപ്പിക്കപ്പെടുന്നത്.
ഈയൊരു അവസരത്തിൽ ഹാലണ്ടിന്റെ ട്രാൻസ്ഫറുമായി ബന്ധപ്പെട്ടു കൊണ്ട് ജോയൻ ലാപോർട്ട ചില കാര്യങ്ങൾ പങ്കു വെച്ചിട്ടുണ്ട്.അതായത് ഹാലണ്ടിന് വേണ്ടി ക്ലബ്ബ് റിസ്ക്ക് എടുക്കില്ല എന്നാണ് ലാപോർട്ട പറഞ്ഞിട്ടുള്ളത്. അദ്ദേഹത്തിന്റെ വാക്കുകളെ ഗോൾ ഡോട്ട് കോം റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.
— Murshid Ramankulam (@Mohamme71783726) March 14, 2022
” സ്‌ക്വാഡിന്റെ നല്ല ഭാവിക്ക് വേണ്ടിയുള്ള പ്രവർത്തനങ്ങളിലാണ് ഞങ്ങൾ ഇപ്പോൾ ഉള്ളത്. ക്ലബ്ബിന്റെ ഡയറക്ടറും ഉപദേശകനും ഇക്കാര്യം പരിഗണിക്കുന്നുണ്ട്. നല്ല രൂപത്തിൽ ഒരു ക്ലബ്ബിനെ മുന്നോട്ടുകൊണ്ടുപോകാനാണ് ഞങ്ങൾ ഇവിടെയുള്ളത്. ഞങ്ങൾ അത്തരത്തിലുള്ള ഒരു സമയത്തിലൂടെയാണ് കടന്നുപോകുന്നത്. അതുമാത്രമല്ല, സാമ്പത്തികപരമായും ഞങ്ങൾ പുരോഗതി കൈവരിച്ചിട്ടുണ്ട്. പക്ഷേ പ്രശ്നങ്ങൾ പൂർണമായും പരിഹരിച്ചിട്ടില്ല. സാമ്പത്തിക പ്രശ്നങ്ങൾ ഇനി കൂടുതൽ വഷളാവരുത് എന്ത് കാര്യത്തിനാണ് ഞങ്ങൾ പ്രാധാന്യം നൽകുന്നത്. ടീമിന്റെ ശക്തി വർദ്ധിപ്പിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു എന്നുള്ളത് വ്യക്തമാക്കിയതാണ്.ഞങ്ങൾ അതുമായി മുന്നോട്ടു പോകും. പക്ഷേ ഞങ്ങൾ ഒരിക്കലും ക്ലബ്ബിനെ റിസ്ക്കിലേക്ക് തള്ളിയിടുകയില്ല.ഏത് കാര്യത്തിലും റിസ്ക് എടുക്കാൻ ഞങ്ങൾ തയ്യാറല്ല ” ഇതാണ് ലാപോർട്ട പറഞ്ഞിട്ടുള്ളത്.
ഹാലണ്ടുമായി ഉടൻ കരാറിൽ എത്താൻ കഴിയുമെന്നാണ് മാഞ്ചസ്റ്റർ സിറ്റി പ്രതീക്ഷിക്കുന്നത്.63 മില്യൺ പൗണ്ടാണ് താരത്തിന്റെ റിലീസ് ക്ലോസ്.100 മില്യൺ പൗണ്ടോളം ചിലവഴിക്കാൻ മാഞ്ചസ്റ്റർ സിറ്റി തയ്യാറായി എന്നാണ് അറിയാൻ കഴിയുന്നത്.