ഹസാർഡ് പോയിട്ടും റയൽ മാഡ്രിഡിന് തലവേദന ഒഴിയുന്നില്ല,കോളടിച്ചത് ചെൽസിക്ക്!

2019ലായിരുന്നു റയൽ മാഡ്രിഡ് ചെൽസിയിൽ നിന്നും ബെൽജിയൻ സൂപ്പർതാരമായ ഈഡൻ ഹസാർഡിനെ സ്വന്തമാക്കിയത്. അഞ്ചുവർഷത്തെ കോൺട്രാക്ടിലായിരുന്നു അദ്ദേഹം ഒപ്പുവെച്ചിരുന്നത്. പക്ഷേ റയലിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഫ്ലോപ്പ് സൈനിങായിരുന്നു ഈ താരത്തിന്റെത്. റയൽ മാഡ്രിഡിൽ ഒരിക്കൽ പോലും തിളങ്ങാൻ അദ്ദേഹത്തിന് സാധിച്ചിരുന്നില്ല.പരിക്ക് കാരണം ഒരുപാട് മത്സരങ്ങൾ അദ്ദേഹത്തിന് നഷ്ടമാവുകയും ചെയ്തു.

ഒടുവിൽ കഴിഞ്ഞ സമ്മറിൽ അദ്ദേഹം റയൽ മാഡ്രിഡ് വിട്ടിരുന്നു.കോൺട്രാക്ട് ടെർമിനേറ്റ് ചെയ്യുകയാണ് അദ്ദേഹം ചെയ്തത്. മാത്രമല്ല ഒക്ടോബർ മാസത്തിൽ അദ്ദേഹം വിരമിക്കൽ പ്രഖ്യാപിക്കുകയും ചെയ്തു.33ആമത്തെ വയസ്സിൽ തന്നെ അദ്ദേഹം ഫുട്ബോൾ അവസാനിപ്പിക്കുകയായിരുന്നു.2019-ൽ അദ്ദേഹത്തെ സൈൻ ചെയ്യുമ്പോൾ ചെൽസിക്ക് 102 മില്യൺ യൂറോയാണ് ട്രാൻസ്ഫർ ഫീയായിക്കൊണ്ട് ലഭിച്ചത്. എന്നാൽ ബോണസ്സുകളും ആഡ് ഓൺസുമടക്കം ഏകദേശം 151 മില്യൺ യൂറോയുടെ ഡീൽ ആയിരുന്നു അവിടെ നടന്നിരുന്നത്. അതിലൊന്ന് ചാമ്പ്യൻസ് ലീഗ് ഫൈനലുമായി ബന്ധപ്പെട്ടതായിരുന്നു.

അതായത് ഹസാർഡ് ഒപ്പ് വെച്ച ഈ അഞ്ചുവർഷത്തെ കരാറിനിടയിൽ റയൽ മാഡ്രിഡ് ചാമ്പ്യൻസ് ലീഗ് ഫൈനലിൽ എത്തിയാൽ 5 മില്യൺ പൗണ്ട് ചെൽസിക്ക് ബോണസായി കൊണ്ട് നൽകണം. അത്തരത്തിലുള്ള ഒരു ക്ലോസ് ഹസാർഡിന്റെ ഡീലിൽ ഉണ്ടായിരുന്നു.2022ലെ ചാമ്പ്യൻസ് ലീഗ് കിരീടം റയൽ മാഡ്രിഡായിരുന്ന സ്വന്തമാക്കിയത്.അന്ന് ഈ തുക റയൽ നൽകേണ്ടി വന്നിരുന്നു.ഇപ്പോൾ വീണ്ടും റയൽ മാഡ്രിഡ് ഈ തുക നൽകേണ്ട അവസ്ഥയാണ് വന്നിരിക്കുന്നത്. എന്തെന്നാൽ ഇത്തവണത്തെ ചാമ്പ്യൻസ് ലീഗിന്റെ ഫൈനലിൽ പ്രവേശിക്കാൻ റയൽ മാഡ്രിഡിന് കഴിഞ്ഞിട്ടുണ്ട്.

ഹസാർഡ് കോൺട്രാക്ട് ടെർമിനേറ്റ് ചെയ്തുവെങ്കിലും അത് ഇവിടെ ബാധകമല്ല. അന്നത്തെ ക്ലോസ് പ്രകാരം 2019 മുതൽ അഞ്ചു വർഷത്തിനുള്ളിൽ UCL ഫൈനൽ മാഡ്രിഡ് കളിക്കുമ്പോൾ ഈ തുക ചെൽസിക്ക് നൽകേണ്ടതുണ്ട് എന്നതാണ്.ഹസാർഡ് കളിച്ചോ ഇല്ലയോ എന്നുള്ളത് വിഷയമല്ല. അതുകൊണ്ടുതന്നെ ഇത്തവണയും അഞ്ച് മില്യൺ പൗണ്ട് ചെൽസിക്ക് റയൽ മാഡ്രിഡ് നൽകണം എന്നുള്ള കാര്യം പ്രമുഖ മാധ്യമമായ ടെലിഗ്രാഫ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ക്ലബ്ബ് വിട്ടിട്ടും ഹസാർഡിന്റെ ഡീൽ റയൽ മാഡ്രിഡിന് ഇപ്പോഴും തലവേദന സൃഷ്ടിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *