ഹസാർഡ് പുറത്ത്, റയൽ മാഡ്രിഡിന്റെ സ്‌ക്വാഡ് സിദാൻ പ്രഖ്യാപിച്ചു !
സൂപ്പർ താരം ഈഡൻ ഹസാർഡിനെ തഴഞ്ഞു കൊണ്ട് റയൽ മാഡ്രിഡിന്റെ സ്‌ക്വാഡ് പുറത്തു വിട്ടു. ഇരുപത്തിരണ്ട് അംഗ സ്‌ക്വാഡ് ആണ് റയൽ മാഡ്രിഡ് പരിശീലകൻ സിദാൻ പുറത്തുവിട്ടിട്ടുള്ളത്. സൂപ്പർ താരം ഈഡൻ ഹസാർഡിന്റെ അഭാവമാണ് സ്‌ക്വാഡിലെ ശ്രദ്ധേയമായ കാര്യം. ഹസാർഡിനെ കൂടാതെ മാർക്കോ അസെൻസിയോയെയും സിദാൻ ഒഴിവാക്കിയിട്ടുണ്ട്. ഇരുവരും ടീമിനോടൊപ്പം പരിശീലനം ആരംഭിച്ചിരുന്നു. രണ്ട് പേരും തങ്ങളുടെ ഇഞ്ചുറികളിൽ നിന്ന് മുക്തമായിരുന്നുവെങ്കിലും സിദാൻ ഒഴിവാക്കുകയായിരുന്നു. അതേ സമയം കഴിഞ്ഞ തവണ ഇടം നേടാനാവാതെ പോയ ഇസ്കോയും ലുക്കാസ് വാസ്‌കസും തിരിച്ചെത്തിയിട്ടുണ്ട്. ഇരുവരും പരിക്ക് മൂലമായിരുന്നു പുറത്തിരുന്നത്. ഇതോടെ കഴിഞ്ഞ മത്സരത്തിൽ അവസരം ലഭിച്ച അക്കാദമി താരങ്ങൾ ആയ മർവിനും അരിബാസിനും സിദാൻ സ്ഥാനം നൽകിയിട്ടില്ല.
🚨 Hazard y Marco Asensio, fuera de la lista del Real Madrid ante el Betishttps://t.co/C2AWlyMsQk
— Mundo Deportivo (@mundodeportivo) September 25, 2020
ഇന്ന് രാത്രി 12:30 നാണ് റയൽ മാഡ്രിഡ് തങ്ങളുടെ ലാലിഗയിലെ രണ്ടാം മത്സരം കളിക്കുന്നത്. റയൽ ബെറ്റിസാണ് മാഡ്രിഡിന്റെ എതിരാളികൾ. കഴിഞ്ഞ മത്സരത്തിൽ റയൽ ഗോൾരഹിത സമനിലയായിരുന്നു വഴങ്ങിയിരുന്നത്. അതിനാൽ തന്നെ ഇന്നത്തെ മത്സരം റയലിന് വിജയിക്കേണ്ടതുണ്ട്. അതേ സമയം രണ്ട് മത്സരങ്ങളും വിജയിച്ചു കൊണ്ടാണ് ബെറ്റിസിന്റെ വരവ്. ഇതോടെ ബെറ്റിസ് റയലിന് വെല്ലുവിളിയാവുമെന്നുറപ്പാണ്.
റയലിന്റെ സ്‌ക്വാഡ് ഇങ്ങനെയാണ് :
Goalkeepers: Courtois, Lunin and Altube.
Defenders: Carvajal, Sergio Ramos, R. Varane, Nacho, Marcelo, Odriozola and F. Mendy.
Midfielders: Kroos, Modrić, Casemiro, Valverde, Odegaard and Isco.
Forwards: Benzema, B. Mayoral, Lucas V., Jović, Vinicius and Rodrygo
📋 Our 22-man squad for the match against @RealBetis_en!#RMLiga | #RealBetisRealMadrid pic.twitter.com/VaXYlT98dZ
— Real Madrid C.F. 🇬🇧🇺🇸 (@realmadriden) September 25, 2020