ഹസാർഡ് എല്ലാവരോടും സംസാരിച്ച് മാപ്പ് പറഞ്ഞു, വിശദീകരിച്ച് സിദാൻ!

ചാമ്പ്യൻസ് ലീഗ് സെമി ഫൈനലിൽ ചെൽസിയോട് പരാജയപ്പെട്ടു കൊണ്ട് പുറത്ത് പോവാനായിരുന്നു റയൽ മാഡ്രിഡിന്റെ വിധി. എന്നാൽ ഈരണ്ടാം പാദ മത്സരത്തിന് ശേഷം സൂപ്പർ താരം ഈഡൻ ഹസാർഡിന്റെ ഭാഗത്തു നിന്നുണ്ടായ ഒരു പ്രവർത്തി ഏറെ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു. തോൽവി മറന്നു കൊണ്ട് ഹസാർഡ് പൊട്ടിചിരിച്ചത് ശരിയായില്ല എന്ന ആരോപണമാണ് റയൽ ആരാധകർ ഉയർത്തിയത്. തുടർന്ന് ഹസാർഡ് തന്നെ തന്റെ സോഷ്യൽ മീഡിയയിലൂടെ പരസ്യമായി മാപ്പ് പറയുകയും ചെയ്തു. ഈ വിഷയത്തെ കുറിച്ച് വ്യക്തമാക്കിയിരിക്കുകയാണിപ്പോൾ റയൽ പരിശീലകൻ സിനദിൻ സിദാൻ. എന്താണ് സംഭവിച്ചത് എന്നതിനെ കുറിച്ച് ഹസാർഡ് എന്നോടും ടീം അംഗങ്ങളോടും സംസാരിച്ചുവെന്നും അദ്ദേഹം ക്ഷമ ചോദിച്ചിട്ടുണ്ടെന്നും ഇപ്പോഴത് കഴിഞ്ഞു പോയ കാര്യമാണ് എന്നുമാണ് സിദാൻ അറിയിച്ചിട്ടുള്ളത്. ഇന്നത്തെ മത്സരത്തിന് മുന്നോടിയായുള്ള പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു സിദാൻ.

” ആ ദിവസം എന്ത് സംഭവിച്ചു എന്നതിൽ ഹസാർഡ് ആദ്യമേ മാപ്പ് പറഞ്ഞിട്ടുണ്ട്.ആരെയും അവഹേളിക്കാൻ വേണ്ടിയല്ല താരം അങ്ങനെ ചെയ്തത്. അത്‌ ഹസാർഡ് പറഞ്ഞിട്ടുമുണ്ട്.അദ്ദേഹം ഒരു റയൽ മാഡ്രിഡ്‌ താരമാണ്. റയൽ മാഡ്രിഡിന് വേണ്ടിയാണ് അദ്ദേഹം പോരാടികൊണ്ടിരിക്കുന്നത്.കളത്തിൽ അദ്ദേഹത്തിന് എന്ത് ചെയ്യാൻ കഴിയുമെന്ന് അദ്ദേഹത്തിന് അറിയാം. അത്‌ അദ്ദേഹം നിർവഹിക്കുകയും ചെയ്യും.ആ മത്സരത്തിന് ശേഷം ഞങ്ങൾ തമ്മിൽ സംസാരിച്ചിരുന്നു.എന്താണ് സംഭവിച്ചതെന്ന് അദ്ദേഹം ക്ലബ്ബിലെ മറ്റു അംഗങ്ങൾക്ക് മുന്നിലും വ്യക്തമാക്കിയിട്ടുണ്ട്. ഇപ്പോൾ അത്‌ കഴിഞ്ഞു പോയ കാര്യമാണ്. ഇനി ചർച്ച ചെയ്യേണ്ട ആവിശ്യമില്ല ” സിദാൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!