ഹസാർഡും ബെൻസിമയും തിളങ്ങി, റയൽ മാഡ്രിഡിന് ഉജ്ജ്വലവിജയം!
ഇന്നലെ ലാലിഗയിൽ നടന്ന മത്സരത്തിൽ കരുത്തരായ റയൽ മാഡ്രിഡിന് ഉജ്ജ്വല വിജയം. ഒന്നിനെതിരെ നാലു ഗോളുകൾക്കാണ് അവർ ഡിപോർട്ടിവോ അലാവസിനെ പരാജയപ്പെടുത്തിയത്. റയൽ മാഡ്രിഡിന് വേണ്ടി സൂപ്പർ താരങ്ങളായ കരിം ബെൻസിമയും ഈഡൻ ഹസാർഡും തിളങ്ങുകയായിരുന്നു.ഇരട്ടഗോളുകൾ നേടിക്കൊണ്ട് ബെൻസിമ മുന്നിൽ നിന്ന് നയിച്ചപ്പോൾ ഒരു ഗോളും ഒരു അസിസ്റ്റും നേടിക്കൊണ്ട് ഹസാർഡ് മിന്നിതിളങ്ങി.ശേഷിച്ച ഗോൾ കാസമിറോ നേടിയപ്പോൾ അലാവസിന്റെ ഗോൾ ഹോസെലു നേടി. ജയത്തോടെ പോയിന്റ് പട്ടികയിൽ റയൽമാഡ്രിഡ് രണ്ടാം സ്ഥാനത്ത് തന്നെ തുടരുകയാണ്. 19 മത്സരങ്ങളിൽ നിന്ന് 40 പോയിന്റ് ആണ് റയൽ മാഡ്രിഡിന്റെ സമ്പാദ്യം. 44 പോയിന്റുള്ള അത്‌ലറ്റികോ മാഡ്രിഡാണ് ഒന്നാം സ്ഥാനത്ത് നിൽക്കുന്നത്.
✨ #HalaMadrid 🤍 pic.twitter.com/bMe0wItggq
— Real Madrid C.F. (@realmadrid) January 23, 2021
മത്സരത്തിന്റെ 15-ആം മിനുട്ടിലാണ് കാസമിറോയുടെ ഗോൾ വന്നത്.ക്രൂസിന്റെ കോർണറിൽ നിന്നും ഒരു ഹെഡറിലൂടെയാണ് കാസമിറോ വലകുലുക്കിത്.41-ആം മിനുട്ടിൽ ബെൻസിമയുടെ ഗോളും വന്നു. ഹസാർഡിന്റെ ബാക്ക്ഹീൽ പാസിൽ നിന്നാണ് ബെൻസിമ ഗോൾ നേടിയത്.പിറകെ ഹസാർഡിന്റെ ഗോളും വന്നു.ക്രൂസിന്റെ പാസിൽ നിന്നാണ് ഹസാർഡിന്റെ ഗോൾ വന്നത്. ഗോളി മാത്രം മുന്നിൽ നിൽക്കെ ലഭിച്ച പന്ത് ഹസാർഡ് ഒരു പിഴവും കൂടാതെ ലക്ഷ്യത്തിലെത്തിച്ചു.70-ആം മിനിട്ടിലാണ് ബെൻസിമയുടെ രണ്ടാം ഗോൾ വരുന്നത്.മോഡ്രിച്ചിന്റെ അസിസ്റ്റിൽ നിന്നാണ് ബെൻസിമ ഗോൾ കണ്ടെത്തിയത്.മത്സരത്തിലുടനീളം ഉജ്ജ്വലപ്രകടനം നടത്തിയ റയൽ അർഹിച്ച വിജയമാണ് നേടിയത്.
🙌 Estrenamos la segunda vuelta con victoria.
— Real Madrid C.F. (@realmadrid) January 23, 2021
🎥📰📸 El resumen en vídeo, la galería y la crónica del partido. 👇#AlavésRealMadrid | #HalaMadrid