ഹസാർഡിന്റെ മോശം പ്രകടനം, സിദാൻ പ്രതികരിച്ചത് ഇങ്ങനെ !
ഇന്നലെ നടന്ന സൂപ്പർ കോപ്പ സെമി ഫൈനലിൽ റയൽ മാഡ്രിഡ് അത്‌ലെറ്റിക്ക് ബിൽബാവോയോട് തോറ്റു പുറത്തായിരുന്നു. ആദ്യപകുതിയിൽ വഴങ്ങിയ ഗോളുകളാണ് റയൽ മാഡ്രിഡിന് വിനയായത്. ഇതോടെ ഫൈനൽ കാണാൻ റയൽ മാഡ്രിഡിന് സാധിച്ചില്ല. മത്സരത്തിൽ റയൽ മാഡ്രിഡിന്റെ മുന്നേറ്റത്തെ നയിച്ചിരുന്നത് സൂപ്പർ താരം ഈഡൻ ഹസാർഡ് ആയിരുന്നു. എന്നാൽ താരത്തിന്റെ ഭാഗത്തു നിന്നും മോശം പ്രകടനമാണ് ഉണ്ടായത്. മത്സരത്തിൽ ഒരു ഇമ്പാക്ടുമുണ്ടാക്കാൻ താരത്തിന് സാധിച്ചില്ല. കേവലം ഒരു ഷോട്ട് മാത്രമാണ് ലക്ഷ്യത്തിലേക്ക് തൊടുക്കാൻ താരത്തിന് സാധിച്ചത്. ഈ സീസണിലും താരം മോശം ഫോമിലാണ് കളിക്കുന്നത്. പത്ത് മത്സരങ്ങൾ കളിച്ച താരം രണ്ട് ഗോളുകൾ മാത്രമാണ് നേടിയത്. പരിക്കുകൾ കാരണം ബാക്കിയുള്ള മത്സരങ്ങളിൽ കളിക്കാനും താരത്തിന് സാധിച്ചില്ല. താരത്തിന്റെ മോശം പ്രകടനത്തെ കുറിച്ച് തന്റെ പ്രതികരണമറിയിച്ചിരിക്കുകയാണ് പരിശീലകൻ സിദാൻ. ഹസാർഡിന്റെ കാര്യത്തിൽ ആരാധകർ ക്ഷമ കാണിക്കണമെന്നാണ് സിദാൻ ഇതേകുറിച്ച് പറഞ്ഞത്. മത്സരശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
"This Super Cup exit isn’t a failure."
— Managing Madrid (@managingmadrid) January 15, 2021
"We changed the formation because I didn’t like it."
"Hazard needs confidence and to score."
See the rest of Zidane’s press conference quotes here. https://t.co/78f2vOY12s
” നിങ്ങൾ ക്ഷമ കാണിക്കേണ്ടിയിരിക്കുന്നു. നിങ്ങൾക്ക് ഗോളുകൾ സ്കോർ ചെയ്യണം എന്നുള്ളതാണ് ആവിശ്യമെങ്കിൽ തീർച്ചയായും നിങ്ങൾ ക്ഷമ കാണിക്കേണ്ടിയിരിക്കുന്നു. ടീം ശ്രമിച്ചിട്ടുണ്ട്. നിങ്ങൾ പേജ് മുന്നോട്ട് മറിക്കുകയും മുന്നോട്ട് പോവുകയും ചെയ്യണം. ഇങ്ങനെ ക്രൈസിയായ രൂപത്തിൽ മുന്നോട്ട് പോവാൻ കഴിയില്ല. അദ്ദേഹത്തിന്റെ കാര്യത്തിൽ ആളുകൾക്ക് മടുത്തു എന്ന് എനിക്ക് തോന്നുന്നില്ല. നിങ്ങൾ ക്ഷമ കാണിച്ചേ മതിയാകൂ. ഈ മോശം പ്രകടനത്തിൽ നിന്നും പുറത്ത് കടക്കണമെന്ന് അദ്ദേഹത്തിനും ആഗ്രഹമുണ്ട്. ഇന്നത്തെ മത്സരത്തിൽ ഹസാർഡിന്റെ കാര്യം മാത്രമല്ല, എല്ലാവരും മോശമായിരുന്നു. മോശമായ രീതിയിൽ ആണ് മത്സരം തുടങ്ങിയത്. പക്ഷെ രണ്ടാം പകുതിയിൽ കളി മെച്ചപ്പെട്ടു ” സിദാൻ പറഞ്ഞു.
'We know the player Hazard is. We have to be patient' : Zidane https://t.co/vMFNk43Gjl ⚽️⚽️ 📲 Bet now via ⟶ https://t.co/0I4IIflkwI √
— Bitcoin Sportsbook 🥇 (@SportsbookBTC) January 15, 2021