ഹസാർഡിനെ പോലെ ആവാതിരുന്നാൽ മതി:103 മില്യൺ നൽകി കൊണ്ടുവന്ന ബെല്ലിങ്ഹാമിനെ കുറിച്ച് ക്രൂസ്!
ഇന്നലെയായിരുന്നു സ്പാനിഷ് വമ്പൻമാരായ റയൽ മാഡ്രിഡ് ഔദ്യോഗികമായി കൊണ്ട് ജൂഡ് ബെല്ലിങ്ഹാമിനെ സ്വന്തമാക്കിയത്. 103 മില്യൺ യുറോയാണ് താരത്തിന് വേണ്ടി റയൽ മാഡ്രിഡ് ചിലവഴിച്ചിട്ടുള്ളത്.റയലിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ട്രാൻസ്ഫറാണ് ഇത്.115 മില്യൺ യൂറോ നൽകിക്കൊണ്ട് സ്വന്തമാക്കിയ ഈഡൻ ഹസാർഡ് റയലിൽ വൻ പരാജയമാവുകയായിരുന്നു. നാലു വർഷത്തിനിടെ കേവലം 19 ഗോൾ പങ്കാളിത്തങ്ങൾ മാത്രമാണ് ഹസാർഡ് റയലിന് വേണ്ടി നേടിയിരുന്നത്.
ഇത് ചൂണ്ടിക്കാണിച്ചുകൊണ്ട് റയലിന്റെ സൂപ്പർ താരമായ ടോണി ക്രൂസ് ചില വിമർശനങ്ങൾ നടത്തിയിട്ടുണ്ട്.ഹസാർഡിന്റെ പേരെടുത്ത് ക്രൂസ് പറഞ്ഞിട്ടില്ലെങ്കിലും അദ്ദേഹത്തിന്റെ അവസ്ഥയാണ് ക്രൂസ് ഉദാഹരണമായി കൊണ്ട് ചൂണ്ടിക്കാണിച്ചിട്ടുള്ളത്. അങ്ങനെ ആവാതിരുന്നാൽ മതി എന്ന രൂപത്തിലാണ് ക്രൂസ് സംസാരിച്ചിട്ടുള്ളത്. അദ്ദേഹത്തിന്റെ വാക്കുകളെ ഗോൾ ഡോട്ട് കോം റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.
Looks like Toni Kroos doesn't rate Eden Hazard's Real Madrid career too highly… 👀 pic.twitter.com/CkFFi3yOit
— Football on BT Sport (@btsportfootball) June 14, 2023
“103 മില്യൺ യുറോയാണ് ട്രാൻസ്ഫർ ഫീ.ഇവിടെ ഒരാൾ ഉണ്ടായിരുന്നു, ഒരുപാട് പണം നൽകി കൊണ്ടുവന്ന ഒരാൾ.പക്ഷേ അദ്ദേഹം പിന്നീട് തന്റെ കരിയറിനെ വിശ്രമിക്കാൻ വിടുകയാണ് ഇവിടെ ചെയ്തത്. ഒരുപാട് പണം ഉണ്ടാവുമ്പോൾ അത് എല്ലാവരും ചർച്ച ചെയ്യും.അതൊരിക്കലും ഒരു നല്ല ട്രാൻസ്ഫർ ആയിരുന്നില്ല. എല്ലാവരും അതിന് ഉത്തരവാദികളാണ്.ഏതായാലും നമുക്ക് പോസിറ്റീവ് ആയ രൂപത്തിൽ തന്നെ ഇപ്പോൾ തുടങ്ങാം ” ഇതാണ് ടോണി ക്രൂസ് പറഞ്ഞിട്ടുള്ളത്.
ഈ സീസൺ അവസാനിച്ചതിന് പിന്നാലെ ഈഡൻ ഹസാർഡിനെ റയൽ മാഡ്രിഡ് ഒഴിവാക്കിയിരുന്നു. അദ്ദേഹത്തെ കൂടാതെ കരിം ബെൻസിമ,അസെൻസിയോ,മരിയാനോ എന്നിവരൊക്കെ ക്ലബ്ബിനോട് വിട പറഞ്ഞു കഴിഞ്ഞിട്ടുണ്ട്.2024 വരെയാണ് ക്രൂസിന് റയൽ മാഡ്രിഡുമായി കോൺട്രാക്ട് അവശേഷിക്കുന്നത്. അതിനുശേഷം അദ്ദേഹം വിരമിക്കുമെന്നുള്ള റൂമറുകൾ ഇപ്പോൾ സജീവമാണ്.