ഹസാർഡിനല്ല, മറ്റു താരങ്ങൾക്കാണ് താൻ മുൻഗണന നൽകുന്നതെന്ന് ആഞ്ചലോട്ടി!

കഴിഞ്ഞ എൽ ക്ലാസിക്കോ മത്സരത്തിൽ റയൽ ബാഴ്‌സയെ പരാജയപ്പെടുത്തിയിരുന്നുവെങ്കിലും സൂപ്പർ താരം ഈഡൻ ഹസാർഡ് കളിച്ചിരുന്നില്ല. താരം ഫിറ്റ്നസ് വീണ്ടെടുത്തിട്ടും പരിശീലകൻ ആഞ്ചലോട്ടി താരത്തെ ഉപയോഗപ്പെടുത്താതിരിക്കുകയായിരുന്നു.ഈ സീസണിലെ 7 ലാലിഗ മത്സരങ്ങളിൽ നാലെണ്ണത്തിൽ മാത്രമാണ് താരം സ്റ്റാർട്ട്‌ ചെയ്തിട്ടുള്ളത്. മൂന്ന് ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ ഒന്നിൽ മാത്രമാണ് ഹസാർഡിന് കളിക്കാൻ സാധിച്ചത്.

ഏതായാലും പൂർണ്ണസജ്ജനായിട്ടും ഹസാർഡിനെ പരിഗണിക്കാത്തതിന്റെ കാരണം ഇപ്പോൾ റയൽ പരിശീലകനായ ആഞ്ചലോട്ടി അറിയിച്ചിട്ടുണ്ട്. ഹസാർഡിനേക്കാൾ താൻ മുൻഗണന നൽകുന്ന താരങ്ങൾ റയലിൽ ഉണ്ട് എന്നാണ് ആഞ്ചലോട്ടി അറിയിച്ചിട്ടുള്ളത്.കഴിഞ്ഞ ദിവസം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു റയൽ പരിശീലകൻ.

” 4-3-3 ഫോർമേഷനിൽ ഹസാർഡിന് ലെഫ്റ്റ് വിങ്ങിൽ കളിക്കാം.4-4-2 ഫോർമേഷനിൽ അദ്ദേഹത്തിന് സ്ട്രൈക്കർക്ക്‌ പിന്നിൽ കളിക്കാം.ഹസാർഡ് കളിക്കാൻ തയ്യാറാണ്. പക്ഷേ പ്രശ്നം എന്തെന്നാൽ ഞാൻ മറ്റൊരു താരത്തിനാണ് മുൻഗണന നൽകുന്നത്.റയലിൽ ഹസാർഡിന് ഒരു സ്റ്റാർ സ്റ്റാറ്റസ് ഇല്ല.കാരണം ഒരുപാട് ഇഞ്ചുറികൾ അദ്ദേഹത്തിന് പിടിപെട്ടിരുന്നു.പക്ഷേ പതിയെ അദ്ദേഹം അദ്ദേഹത്തിന്റെ ബെസ്റ്റ് വേർഷനിലേക്ക് എത്തും.എനിക്കുറപ്പുണ്ട് ഹസാർഡ് ഈ സീസണിൽ അദ്ദേഹത്തിന്റെ ബെസ്റ്റ് വേർഷൻ പുറത്തെടുക്കുമെന്ന്.കൂടാതെ ഇപ്പോൾ കളിക്കുന്നതിനേക്കാൾ കൂടുതൽ കളിക്കാൻ ഹസാർഡിന് സാധിക്കും.ഹസാർഡിന് എല്ലാമുണ്ട്. ക്വാളിറ്റിയും മോട്ടിവേഷനുമെല്ലാം ഉണ്ട്. പക്ഷേ ചില സമയങ്ങളിൽ പരിശീലകർ മറ്റു താരങ്ങൾക്കായിരിക്കും മുൻഗണന നൽകുക ” ആഞ്ചലോട്ടി പറഞ്ഞു.

നിലവിൽ മിന്നും ഫോമിലാണ് യുവതാരം വിനീഷ്യസ് ജൂനിയർ കളിച്ചു കൊണ്ടിരിക്കുന്നത്. അത്കൊണ്ടാണ് ഹസാർഡിന് സ്ഥിരമായി ഇലവനിൽ സ്ഥാനം ലഭിക്കാത്തത്.

Leave a Reply

Your email address will not be published. Required fields are marked *