സൗഹൃദമത്സരം : ബാഴ്‌സക്ക് തോൽവി!
ഇന്നലെ നടന്ന പ്രീ സീസൺ സൗഹൃദമത്സരത്തിൽ എഫ്സി ബാഴ്സലോണക്ക് തോൽവി.ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് റെഡ്ബുൾ സാൽസ്ബർഗാണ് എഫ്സി ബാഴ്സലോണയെ പരാജയപ്പെടുത്തിയത്.റെഡ് ബുള്ളിന്റെ മൈതാനത്ത് നടന്ന മത്സരത്തിൽ മികച്ച പ്രകടനമാണ് ബാഴ്‌സക്കെതിരെ എതിരാളികൾ പുറത്തെടുത്തത്.റെഡ് ബുള്ളിന് വേണ്ടി ആരോൺസൺ,സൂസിച്ച് എന്നിവർ ഗോളുകൾ നേടിയപ്പോൾ ബാഴ്‌സയുടെ ഏക ഗോൾ മാർട്ടിൻ ബ്രൈത്വെയിറ്റിന്റെ വകയായിരുന്നു.
⏰ Final del partido
— FC Barcelona (@FCBarcelona_es) August 4, 2021
⚽ #SalzburgBarça (2-1)
👟 Luka Susic y Brenden Aaronson / Braithwaite pic.twitter.com/zQPLmdDb1v
ഡീപേ, ഗ്രീസ്‌മാൻ, ബുസ്ക്കെറ്റ്സ് എന്നിവരൊക്കെ ബാഴ്സയുടെ ആദ്യ ഇലവനിൽ ഇടം നേടിയിരുന്നു.നാല്പത്തിമൂന്നാം മിനുട്ടിലാണ് സാൽസ്ബർഗ് ലീഡ് നേടിയത്.തകർപ്പൻ ഷോട്ടിലൂടെ സൂസിച്ചാണ് ഗോൾ നേടിയത്.82-ആം മിനുട്ടിലാണ് പകരക്കാരനായി വന്ന ബ്രൈത്വെയിറ്റ് ബാഴ്‌സക്ക് സമനില ഗോൾ നേടികൊടുത്തത്. എന്നാൽ ഇതിന് അധികം ആയുസുണ്ടായിരുന്നില്ല.90-ആം മിനുട്ടിൽ ആരോൺസൺ റെഡ് ബുള്ളിന്റെ വിജയഗോൾ നേടുകയായിരുന്നു. ഇതിന് മുമ്പ് നടന്ന മൂന്ന് സൗഹൃദമത്സരങ്ങളിലും ബാഴ്സ വിജയിച്ചിരുന്നു. ഇനി ജോയൻ ഗാമ്പർ ട്രോഫിയിൽ യുവന്റസിനെയാണ് ബാഴ്‌സ നേരിടുന്നത്.