സൗദിയിലേക്ക് പോവുമോ? പ്ലാനുകൾ വ്യക്തമാക്കി വിനീഷ്യസ്!
ഈ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ സൗദി അറേബ്യൻ ക്ലബ്ബായ അൽ ഹിലാൽ ബ്രസീലിയൻ സൂപ്പർ താരമായ വിനീഷ്യസ് ജൂനിയർക്ക് വലിയ ഒരു ഓഫർ നൽകിയിരുന്നു. സാലറി ആയി കൊണ്ട് ഒരു ബില്യൺ യൂറോയായിരുന്നു താരത്തിന് വാഗ്ദാനം ചെയ്തിരുന്നത്. കൂടാതെ മറ്റു പല ആനുകൂല്യങ്ങളും ഉണ്ടായിരുന്നു.ഫുട്ബോൾ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഓഫറാണ് താരത്തിന് ലഭിച്ചത് എന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നത്. പക്ഷേ വിനീഷ്യസ് ജൂനിയർ അത് നിരസിക്കുകയായിരുന്നു.
എന്നാൽ ഈ സീസണിന് ശേഷം താരം ആ ഓഫർ വീണ്ടും പരിഗണിച്ചേക്കും എന്നുള്ള റിപ്പോർട്ടുകളും സജീവമാണ്. ഇതിനിടെ തന്റെ ഭാവി പ്ലാനുകളെ കുറിച്ച് വിനീഷ്യസ് ചില കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്. റയൽ മാഡ്രിഡിൽ തന്നെ തുടർന്നുകൊണ്ട് ഒരുപാട് ചാമ്പ്യൻസ് ലീഗ് കിരീടങ്ങൾ നേടാനാണ് അദ്ദേഹം ഇപ്പോൾ ആഗ്രഹിക്കുന്നത്.വിനീഷ്യസിന്റെ വാക്കുകൾ ഇങ്ങനെയാണ്.
” ഏറ്റവും മികച്ച താരങ്ങൾക്കിടയിലാണ് ഞാൻ കളിച്ചുകൊണ്ടിരിക്കുന്നത്.റയൽ മാഡ്രിഡിൽ കളിക്കുമ്പോൾ കൂടുതൽ ആത്മവിശ്വാസം എനിക്ക് ലഭിക്കുന്നു. ഞാൻ ഇതിനോടകം തന്നെ രണ്ട് ചാമ്പ്യൻസ് ലീഗ് കിരീടങ്ങൾ നേടിയിട്ടുണ്ട്.പക്ഷേ ആറ് ചാമ്പ്യൻസ് ലീഗ് കിരീടങ്ങൾ നേടിയ താരങ്ങളോടൊപ്പമാണ് ഞാൻ കളിക്കുന്നത്.ഈ ടീമിനോടൊപ്പം എന്തും സാധ്യമാണ്.മൂന്നു വർഷത്തിനിടെ രണ്ട് ചാമ്പ്യൻസ് ലീഗ് ഞങ്ങൾ നേടി. വളരെ ബുദ്ധിമുട്ടുള്ള ഒരു കാര്യമാണത്.പക്ഷേ ഏറ്റവും ഉയർന്ന ലെവലിൽ തന്നെ കൂടുതൽ കാലം മുന്നോട്ടു പോകാനാണ് ഞാൻ ആഗ്രഹിക്കുന്നത്.അവരെപ്പോലെ എനിക്കും വേണം കൂടുതൽ ചാമ്പ്യൻസ് ലീഗ് കിരീടങ്ങൾ. അടുത്ത ഡീകേഡിലെക്കുള്ള ഏറ്റവും മികച്ച ടീമുകളിൽ ഒന്ന് ഞങ്ങൾ തന്നെയാണ്.എന്റെ സഹതാരങ്ങളോടൊപ്പം റയൽ മാഡ്രിഡിൽ വച്ചുകൊണ്ട് കൂടുതൽ കിരീടങ്ങൾ നേടുക എന്നുള്ളതാണ് എന്റെ ലക്ഷ്യം ‘ഇതാണ് വിനീഷ്യസ് പറഞ്ഞിട്ടുള്ളത്.
റയൽ മാഡ്രിഡിൽ തന്നെ ദീർഘകാലം തുടരാനാണ് നിലവിൽ താരത്തിന്റെ പദ്ധതി.കിലിയൻ എംബപ്പേ വന്നതുകൊണ്ട് തന്നെ വിനീഷ്യസ് ക്ലബ്ബ് വിട്ടേക്കും എന്നുള്ള റൂമറുകൾ തുടക്കത്തിൽ ഉണ്ടായിരുന്നു. പക്ഷേ താരം റയൽ മാഡ്രിഡിൽ തന്നെ തുടരുകയായിരുന്നു. നിലവിൽ വിനീഷ്യസ് ക്ലബ്ബ് വിടാൻ യാതൊരുവിധ സാധ്യതകളും അവശേഷിക്കുന്നില്ല.